അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് വഴിതെളിയുന്നു

 


വാഷിങ്ടണ്‍: അമേരിക്കയില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കുന്നതിന് വഴിതെളിഞ്ഞു. ബജറ്റ് പാസാക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. കടമെടുക്കുന്നതിനുള്ള പരിധിയുടെ കാലദൈര്‍ഘ്യം ആറാഴ്ചത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സന്നദ്ധമ്മായതോടെയാണ് പ്രശ്‌നപരിഹാരത്തിനുള്ള വഴിതെളിഞ്ഞത്.

പ്രസിഡന്റ് ബറാക്ക് ഒബാമയും റിപ്പബ്ലിക്കന്‍ നേതാക്കളും 90 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. ഈ പ്രശ്‌നത്തില്‍ ഇനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് പാര്‍ട്ടിയുടെ സെനറ്റ് നേതാവ് ഹാരി റീഡ് വ്യക്തമാക്കി.

ബജറ്റ് അംഗീകരിക്കുന്നതിനുള്ള ചര്‍ചകള്‍ വേഗത്തിലാക്കാനും തര്‍ക്കപദ്ധതികളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനും ഒബാമ ഭരണകൂടം വഴങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് പാസാക്കാന്‍ സഹകരിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റം വരുത്തിയതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് വഴിതെളിയുന്നുഅമേരിക്കന്‍ സര്‍ക്കാര്‍ കടമെടുക്കുന്നതിനുള്ള സമയ പരിധി ഒക്ടോബര്‍ 17ന് അവസാനിക്കും. ഇതിന് മുമ്പ് തന്നെയാണ് പഴയ തീരുമാനം തിരുത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തയ്യാറായിരിക്കുന്നത്. ബജറ്റ് പാസാകുന്നതിന് മുമ്പ് കടമെടുപ്പ് പരിധി അവസാനിച്ചാല്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പ്രസിഡന്റ് ഒബാമക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം പോലും  നല്‍കാനാവാത്ത സ്ഥിതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ബജറ്റ് പാസാക്കാന്‍ കഴിയാതിരുന്നതിനാലാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രസിഡന്റ് പ്രഖ്യാപിച്ചത്.

SUMMARY: President Barack Obama and Republican leaders appeared ready to end a political crisis that has shuttered much of the US government and pushed the country dangerously close to default after meeting at the White House on Thursday.

Keywords:  America, Barack Obama, World, Financial, US government, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia