Died | 'ബംഗ്ലാദേശില്‍ പാസന്‍ജര്‍ ട്രെയിനിന് അജ്ഞാതര്‍ തീവെച്ചു'; പിഞ്ചുകുഞ്ഞും അമ്മയുമുള്‍പെടെ 4 പേര്‍ക്ക് ദാരുണാന്ത്യം

 


ധാക: (KVARTHA) ബംഗ്ലാദേശില്‍ അജ്ഞാതര്‍ പാസന്‍ജര്‍ ട്രെയിനിന് തീവെച്ചതായി റിപോര്‍ട്. സംഭവത്തില്‍ അമ്മയും കുഞ്ഞും ഉള്‍പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം. മോഹന്‍ഗഞ്ച് എക്‌സ്പ്രസിനാണ് അക്രമികള്‍ തീയിട്ടത്. കൂടുതല്‍ കോചുകളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ധാകയിലേക്ക് പോകുകയായിരുന്ന മോഹന്‍ഗഞ്ച് എക്‌സ്പ്രസിന്റെ മൂന്ന് കോചുകള്‍ തേജ്ഗാവ് ഏരിയയില്‍ പുലര്‍ച്ചെ 5.04 ഓടെയാണ് അഗ്‌നിക്കിരയായത്. ബംഗ്ലാദേശില്‍ ഒരുമാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിന്‍ തീവെപ്പ് സംഭവാണിത്. ആദ്യമായാണ് ഇത്രയും പേര്‍ കൊല്ലപ്പെടുന്നത്.

ഒക്ടോബര്‍ 28 ന് പ്രതിപക്ഷ റാലി അക്രമാസക്തമാവുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബിഎന്‍പിയുടെ ഉപരോധങ്ങളിലും പണിമുടക്കുകളിലും ട്രെയിനുകള്‍ നിരന്തരം ആക്രമണം നേരിടുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി നൂറുല്‍ ഇസ്ലാം സുജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രധാന മന്ത്രി ശെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍കാറിന് പകരം ഇടക്കാല ഗവണ്‍മെന്റ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ടികള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനിടെയാണ് ട്രെയിനിന് തീവെപ്പ് നടന്നത്. സംഭവം അട്ടിമറിയാണെന്ന് ധാക മെട്രോപൊളിറ്റന്‍ പൊലീസ് കമീഷണര്‍ ഹബീബുര്‍ റഹ് മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമരത്തിന് പിന്നിലുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി ഏഴിനാണ് ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ്. പ്രധാന പ്രതിപക്ഷ പാര്‍ടിയായ ബിഎന്‍പി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ 300 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കാനാണ് സാധ്യത.

Died | 'ബംഗ്ലാദേശില്‍ പാസന്‍ജര്‍ ട്രെയിനിന് അജ്ഞാതര്‍ തീവെച്ചു'; പിഞ്ചുകുഞ്ഞും അമ്മയുമുള്‍പെടെ 4 പേര്‍ക്ക് ദാരുണാന്ത്യം



Keywords: Keywords: News, Crime-News, World, World-News, Bangladesh News, Passenger Train, Fire, Set, Ablaze, Nationwide, Strike, Four Died, Passenger, Bangladesh: Passenger train set ablaze amid nationwide strike, four died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia