'ഭാര്യക്കും ഭര്‍ത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാര്‍ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണ്; ജോലിയുള്ള യുവതീയുവാക്കള്‍ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്ന് ബംഗ്ലാദേശ് എംപി
Sep 5, 2021, 16:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ധാക്ക: (www.kvartha.com 05.09.2021) ജോലിയുള്ള യുവതീയുവാക്കള്‍ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്ന അപൂർവ ആവശ്യവുമായി ബംഗ്ലാദേശ് എംപി. തൊഴിലില്ലായ്മ സംബന്ധിച്ച് പാര്‍ലമെന്റില്‍ നടത്തിയ ചര്‍ചയിലാണ് സ്വതന്ത്ര എംപിയായ റെസൂല്‍ കരീം വിചിത്രമായ നിര്‍ദേശവുമായി മുന്നോട്ട് വന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശം പാര്‍ലമെന്റ് തള്ളി.
ഭാര്യക്കും ഭര്‍ത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാര്‍ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് എം പിയുടെ വാദം. ജോലിയുള്ള പുരുഷന്മാര് ജോലിയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നു. തിരിച്ചു അതുപോലെ തന്നെ. ഈ പ്രവണത തുടരുകയാണെങ്കില്‍ രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യക്കും ഭര്‍ത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാര്‍ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് എം പിയുടെ വാദം. ജോലിയുള്ള പുരുഷന്മാര് ജോലിയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നു. തിരിച്ചു അതുപോലെ തന്നെ. ഈ പ്രവണത തുടരുകയാണെങ്കില്‍ രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശത്തിന് പിന്നാലെ മറ്റ് അംഗങ്ങള്‍ അദ്ദേഹത്തെ പരിഹസിച്ചു. അതേസമയം എംപിയുടെ നിര്‍ദേശം അംഗീകരിച്ചാല്‍ തനിക്ക് പാര്‍ലമെന്റ് വിട്ട് പുറത്തുപോകാന്‍ കഴിയില്ലെന്ന് നിയമമന്ത്രി അനീസുല്‍ ഹഖ് വ്യക്തമാക്കി.
2018ലാണ് റെസൂല്‍ കരിം എംപിയാകുന്നത്. നേരത്തെ ഫെമിനിസ്റ്റുകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനും തോക്ക് കൈയിലേന്തിയ ചിത്രം ഫേസ്ബുകില്‍ പ്രൊഫൈലാക്കിയതിനും കടുത്ത വിമര്‍ശനം നേരിട്ട എം പി കൂടിയാണ് അദ്ദേഹം.
Keywords: News, Bangladesh, Marriage, MP, Job, World, Top-Headlines, Parliament, Bangladesh MP, Marriage Ban, Bangladesh MP Draws Flak From Parliament For Proposing 'marriage Ban' On Working People.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

