വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് താരത്തിന്റെ ഭാര്യ അറസ്റ്റില്‍
Oct 5, 2015, 15:33 IST
ധാക്ക: (www.kvartha.com 05.10.2015) വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ക്രിക്കറ്റ് താരത്തിന്റെ ഭാര്യ അറസ്റ്റില്‍. ബംഗ്ലാദേശിന്റെ ദേശീയ ക്രിക്കറ്റ് താരമായ ഷഹാദത്ത് ഹുസൈന്റെ ഭാര്യയെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ് .
സംഭവത്തില്‍ ഷഹാദത്ത് ഹുസൈനെതിരെയും പരാതിയുണ്ട്. പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഹുസൈനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ജോലിക്ക് വെച്ചു, അടിച്ചു, പീഡിപ്പിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് താരത്തിന്റെയും ഭാര്യയുടെയും പേരിലുള്ളത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടുജോലിക്കാരിയെ കാണാനില്ലെന്ന് കാണിച്ച് ഹുസൈന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനുശേഷം ഹുസൈനും ഭാര്യയും ഒളിവിലായിരുന്നു. ഇവരുടെ വീടിന് സമീപം കാണപ്പെട്ട പെണ്‍കുട്ടിയെ ഒരു മാധ്യമപ്രവര്‍ത്തകനാണ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരമറിയുന്നത്.
ഇപ്പോള്‍ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 29 കാരനായ ഷഹാദത്ത് ഹുസൈന്‍ ബംഗ്ലാദേശിന് വേണ്ടി 38 ടെസ്റ്റുകളും 51 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ പാകിസ്ഥാനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ ഹുസൈന് താല്‍ക്കാലികമായി കളിക്കളം വിടേണ്ടി വന്നിരുന്നു.
Also Read:
വിജയ ബാങ്ക് ജീവനക്കാരെ അന്വേഷണ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് പോലീസ്
Keywords: Bangladesh Cricketer Shahadat Hossain's Wife Arrested Over Maid Torture, Police, Complaint, Suspension, Media, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.