Titan search | 'ഓരോ 30 മിനിറ്റിലും ശബ്ദങ്ങൾ വരുന്നു, 2000 കിലോമീറ്റർ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അന്തർവാഹിനിയുടെ ഒരു സൂചനയും ഇല്ല, ഇനി ബാക്കിയുള്ളത് മണിക്കൂറുകൾ കഴിയാനുള്ള ഓക്സിജൻ മാത്രം'; 5 ജീവനുകൾ അപകടത്തിൽ?
Jun 21, 2023, 16:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോർക്ക്: (www.kvartha.com) അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ ഞായറാഴ്ച മുതൽ കാണാതായ ടൂറിസ്റ്റ് അന്തർവാഹിനിയായ 'ടൈറ്റൻ' കണ്ടെത്താൻ ഇനിയുമായില്ല. പാകിസ്താൻ, ബ്രിട്ടിഷ് കോടീശ്വരൻമാർ ഉൾപെടെയുള്ള അഞ്ച് യാത്രികരെയാണ് കാണാതായത്. അതേസമയം, രക്ഷാപ്രവർത്തകർ ഓരോ 30 മിനിറ്റിലും ചില ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അന്തർവാഹിനിയിലുള്ളവർ ഇപ്പോഴും ജീവനോടെയുണ്ടെന്നും അവരെ രക്ഷിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിളുകളിൽ (ROV) ഇതുവരെ നെഗറ്റീവ് ഫലങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ.
കാനഡ തീരത്ത് സെന്റ് ജോൺസ് ന്യൂഫൗണ്ട്ലാൻഡിൽ നിന്ന് 435 മൈൽ തെക്ക് ദൂരെയാണ് ടൈറ്റനുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. വെള്ളത്തിനടിയിൽ ദൃശ്യപരത വളരെ കുറവാണ്. ചൊവ്വാഴ്ച വരെയുള്ള വിവരം അനുസരിച്ച്, സമുദ്രത്തിനുള്ളിൽ 1,970 കിലോമീറ്റർ ചുറ്റളവിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർ വെല്ലുവിളികൾ നേരിടുകയാണ്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കടലിൽ നിന്ന് 12,500 അടി താഴെയാണ്. അതിന്റെ അവശിഷ്ടങ്ങളിൽ എത്തിച്ചേരുക എളുപ്പമല്ല. വെള്ളത്തിന്റെ സമ്മർദത്തിൽ കപ്പലുകൾ തകരാൻ സാധ്യതയുണ്ട്.
വെള്ളത്തിനടിയിലുള്ള ശബ്ദ തരംഗങ്ങൾ കണ്ടെത്തുന്ന സോണാർ യന്ത്രം ഇവിടെ വിന്യസിച്ചിട്ടുണ്ട്. വെള്ളത്തിനടിയിൽ നിന്ന് തുടർച്ചയായ ശബ്ദം ഉയർന്നതിനെ തുടർന്ന് കൂടുതൽ സോണാർ ഇവിടെ വിന്യസിച്ചിട്ടുണ്ട്. വെള്ളത്തിനടിയിൽ നിന്ന് വരുന്ന ശബ്ദം തിരിച്ചറിയാൻ ഈ യന്ത്രത്തിന് കഴിയും. അന്തർവാഹിനിയിൽ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ്, ബ്രിട്ടീഷ്-പാകിസ്താൻ വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ-ഹെൻറി നർഗോലെറ്റ്, ഓഷ്യൻഗേറ്റ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റോക്ക്ടൺ റഷ് എന്നിവരാണുള്ളത്.
ഒന്നര മണിക്കൂർ യാത്ര ചെയ്തതിന് ശേഷമാണ് അന്തർവാഹിനി ബന്ധം നഷ്ടപ്പെട്ടതെന്നാണ് സൂചന. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്കെത്താനുള്ള യാത്രയിൽ അവർ പാതിവഴി കടന്നിരുന്നു. മുങ്ങിക്കപ്പലിലെ ഓക്സിജൻ തീരുന്നതിന് മുമ്പ് ഏത് സാഹചര്യത്തിലും ഇവരെ കണ്ടെത്തി പുറത്തെടുക്കേണ്ടി വരുമെന്നതാണ് രക്ഷാസംഘത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ 96 മണിക്കൂർ ഓക്സിജൻ സംഭരിച്ച ശേഷമാണ് അവർ കടൽ യാത്ര നടത്തിയത്. ഇപ്പോൾ അതിൽ കയറുന്ന ആളുകൾക്ക് 30 മണിക്കൂർ ഓക്സിജൻ മാത്രമേ അവശേഷിക്കുന്നുള്ളൂ. ലോകമെമ്പാടുമുള്ള രക്ഷാ വിദഗ്ധരെ സ്ഥലത്ത് വിളിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവരെ തിരയുന്നത്. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ അന്തർവാഹിനിയാണ് കാണാതായത്.
Keywords: News, World, Titanic, Titan Search, Atlantic Ocean, Report, 'Banging' heard in search for missing Titanic tourist submarine.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.