നിങ്ങള്‍ക്ക് കഷണ്ടിയുണ്ടോ? സൂക്ഷിച്ചോളൂ, കോറോണ നിങ്ങളെ തേടിയെത്താം

 


ADVERTISEMENT

അമേരിക്ക:(www.kvartha.com 11/06/2020) കഷണ്ടിയുള്ള പുരുഷന്മാരെ കൊറോണ ഗുരുതരമായി ബാധിക്കുമെന്ന് പഠനം. അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. കൊറോണ ബാധിതരില്‍ അധികവും പുരുഷന്മാരാണെന്ന് ചില പഠനങ്ങള്‍ പറയുമ്പോള്‍ അതു ശരിവയ്ക്കുകയാണ് ഈ പഠനം.

ഡോ. കാര്‍ലോസ് വാംപിയറിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. കഷണ്ടിക്കു കാരണമാകുന്ന ആന്‍ഡ്രോജന്‍ ഹോര്‍മോണ്‍ വഴിയായിരിക്കാം കൊറോണ വൈറസ് അവരുടെ ശരീരത്തിലേക്ക് കടക്കുന്നതെന്ന് ഡോ. കാര്‍ലോസ് വാംപിയര്‍ പറയുന്നു.

നിങ്ങള്‍ക്ക് കഷണ്ടിയുണ്ടോ? സൂക്ഷിച്ചോളൂ, കോറോണ നിങ്ങളെ തേടിയെത്താം

ഇതുകൂടാതെ ഇവര്‍ സ്‌പെയിനില്‍ നടത്തിയ രണ്ട് പഠനങ്ങളും കഷണ്ടിയും കോവിഡും ബന്ധമുണ്ടെന്ന വാദഗതി ശരവെക്കുന്നു. മഡ്രിഡിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് പോസിറ്റീവായ 122 പുരുഷന്‍മാരില്‍ നടത്തിയ പഠത്തില്‍ 79 ശതമാനം പേരും കഷണ്ടിയുള്ളവരാണെന്നു കണ്ടെത്തി

രണ്ടാമത്തെ പഠനം ജേണല്‍ ഓഫ് കോസ്‌മെറ്റിക് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പഠത്തിലെ കോവിഡ് രോഗികളില്‍ 71 ശതമാനം പേരും കഷണ്ടി ഉള്ളവരായിരുന്നു.

Keywords:  World, News, COVID-19, America, man, Researchers, corona, Spain, Baldness makes men more vulnerable to severe COVID 19 symptoms
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia