കാഴ്ചക്കാര്‍ക്ക് വേദനയായി ഈ അപൂര്‍വ്വ ജന്മം

 


ADVERTISEMENT

ഈജിപ്ത്: (www.kvartha.com 04/10/2015) മുഖത്തിന്റെ മധ്യഭാഗത്തായി ഒരു കണ്ണുമായി പിറന്ന കുട്ടി കാഴ്ചക്കാര്‍ക്ക് വേദനയാവുകയാണ്. ഈജിപ്തിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ശെന്‍ബെല്ലാവെയ്‌നിലെ സ്വകാര്യാശുപത്രിയിലാണ് സംഭവം. ഈജിപ്ഷ്യന്‍ പത്രമായ അല്‍സാബി ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒറ്റക്കണ്ണുമായി പിറന്ന കുട്ടിക്ക് മൂക്കുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 മാതാവ് കഴിച്ച മരുന്നുകളുടെ പ്രതിപ്രവര്‍ത്തനമോ റേഡിയേഷനോ ആകാം കുട്ടിയുടെ അസുഖത്തിന് കാരണമെന്നാണ് ചികിത്സിച്ച ഡോക്ടറുടെ വിശദികരണം. ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആയുസ് വളരെ കുറവായിരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞതായും പത്രറിപ്പോര്‍ട്ടില്‍ പറയുന്നു

കാഴ്ചക്കാര്‍ക്ക് വേദനയായി ഈ അപൂര്‍വ്വ ജന്മം


Also Read:

Keywords:  Egypt, New Born Child, Private sector, hospital, Mother, Report, News Paper, Doctor, World
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia