Babar Azam | ഏകദിന ലോകകപ്പിലെ ടീമിന്റെ ദയനീയ പ്രകടനം; പാകിസ്താന് ക്രികറ്റ് കാപ്റ്റന്‍ ബാബര്‍ അസം സ്ഥാനം ഒഴിഞ്ഞു
Nov 15, 2023, 21:06 IST
ADVERTISEMENT
ലഹോര്‍: (KVARTHA) ഏകദിന ലോകകപ്പിലെ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് പാകിസ്താന് ക്രികറ്റ് കാപ്റ്റന്‍ ബാബര്‍ അസം സ്ഥാനം ഒഴിഞ്ഞു. മൂന്ന് ഫോര്‍മാറ്റിലെയും നായക സ്ഥാനം രാജിവെച്ചു. തീരുമാനം ബുദ്ധിമുട്ടുള്ളതാണെങ്കിലും ഇതാണ് ശരിയായ സമയമെന്ന് ബാബര്‍ അസം പ്രതികരിച്ചു.
'എല്ലാ ഫോര്‍മാറ്റുകളിലും പാകിസ്താന് ടീമിന്റെ നായക സ്ഥാനം ഞാന്‍ ഒഴിയുകയാണ്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്. പക്ഷേ ഇതാണ് ശരിയായ സമയം, മൂന്ന് ഫോര്‍മാറ്റിലും ഒരു കളിക്കാരനായി ഞാന്‍ ടീമിലുണ്ടാകും. പുതിയ കാപ്റ്റനും ടീമിനും എന്റെ എല്ലാ പിന്തുണയുമുണ്ടാകും. സുപ്രധാനമായ ഉത്തരവാദിത്തം എന്നെ ഏല്പിച്ച പാകിസ്താന് ക്രികറ്റ് ബോര്‍ഡിന് എന്റെ നന്ദി അറിയിക്കുന്നു'- സ്ഥാനം ഒഴിഞ്ഞതിനുശേഷം ബാബര്‍ പറഞ്ഞു.
ലോകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങിയ പാകിസ്താന് സെമിഫൈനലില്‍ പ്രവേശിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് കാപ്റ്റനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കളിക്കാരുമായി യോജിപ്പില്ലാത്തതാണ് പരാജയത്തിന് കാരണമെന്നായിരുന്നു വിമര്‍ശനം.
ലോകകപ്പിന് മുന്‍പ് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താന് ലോകകപ്പില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. സ്റ്റാര്‍ ബാറ്ററായ ബാബര്‍ അസമിന് പോലും 320 റണ്‍സ് മാത്രമാണ് ഒമ്പത് മത്സരങ്ങളില്‍ നിന്ന് നേടാനായത്. ശഹീന്‍ അഫ്രീദിയോ ശദാബ് ഖാനോ നായകസ്ഥാനത്തേക്ക് വരാനാണ് സാധ്യത.

Keywords: Babar Azam Steps Down As Pakistan Cricket Team Captain. Successors In Different Formats Are, Lahore, News, Babar Azam, Resign, Criticism, World Cup, Supporters, Captain, World News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.