Bird Flu | അന്റാര്‍ടികയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു; പെന്‍ഗ്വിനുകളുടെയും സീലുകളുടെയും നിലനില്‍പ്പിനെ ബാധിക്കുമോയെന്ന് ഭയം

 


വാഷിങ്ടന്‍: (KVARTHA) അന്റാര്‍ടികയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. വന്‍തോതില്‍ പക്ഷികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് ബ്രിടിഷ് അന്റാര്‍ടിക് സര്‍വേയിലെ ഗവേഷകര്‍ പക്ഷികളുടെ സ്രവങ്ങള്‍ യുകെയിലെ ലാബിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബേഡ് ഐലന്‍ഡിലെ ബ്രൗണ്‍ സ്‌കുവ പക്ഷികളില്‍ പക്ഷിപ്പനി (H5N1) കണ്ടെത്തിയത്.

പക്ഷിപ്പനി തെക്കേ അമേരികയില്‍ വ്യാപകമാണ്. ഇവിടങ്ങളില്‍ ദേശാടനത്തിന് പോയപ്പോഴാകാം ബ്രൗണ്‍ സ്‌കുവകള്‍ക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നു. ചിലി, പെറു എന്നിവിടങ്ങളില്‍ പക്ഷിപ്പനി മൂലം 5 ലക്ഷത്തിലധികം കടല്‍പ്പക്ഷികളാണ് ചത്തൊടുങ്ങിയത്.

അതേസമയം, ഇതുവരെ പക്ഷിപ്പനി പോലുള്ള ജന്തുജന്യ രോഗങ്ങള്‍ ബാധിക്കാത്ത അന്റാര്‍ടികയിലെ ജീവജാലങ്ങളെ ഇതെങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. പക്ഷിപ്പനി ബാധ പെന്‍ഗ്വിനുകളുടെയും സീലുകളുടെയും നിലനില്‍പ്പിനെ കൂടി ബാധിക്കുമോയെന്ന ഭയം ഗവേഷകര്‍ക്കുണ്ട്.

സയന്റിഫിക് കമ്മിറ്റി ഓണ്‍ അന്റാര്‍ടിക് റിസര്‍ച് (ടഇഅഞ) നടത്തിയ പഠനങ്ങളനുസരിച്ച് പക്ഷിപ്പനി ആദ്യം ബാധിക്കുന്നത് ഫര്‍ സീലുകള്‍, സ്‌കുവ, കടല്‍കാക്ക എന്നിവയെയാണ്. പെന്‍ഗ്വിനുകള്‍ രണ്ടാം സ്ഥാനത്താണുള്ളത്.

പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിനിടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപ്പനി. ഒരുതരം ഇന്‍ഫ്‌ളുവന്‍സ വൈറസായ ഇത് സ്രവങ്ങളില്‍ നിന്നാണ് പകരുന്നത്. രോഗാണുക്കളുള്ള പക്ഷിക്കൂട്, തീറ്റ, തൂവല്‍ എന്നിവ വഴിയും രോഗം പടരുന്നു.

ദക്ഷിണ ജോര്‍ജിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തായി, ഫോക്ലാന്‍ഡ് ദ്വീപുകളില്‍ നിന്ന് ഏകദേശം 600 മൈല്‍ തെക്ക് കിഴക്കുള്ള ദ്വീപാണ് ബേഡ് ഐലന്‍ഡ്. ഇവിടെ പ്രത്യുല്‍പാദനം നടത്തുന്ന 50,000 ജോഡി പെന്‍ഗ്വിനുകളും 65,000 ജോഡികള്‍ ഫര്‍ സീലുകളും വസിക്കുന്നു.

Bird Flu | അന്റാര്‍ടികയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു; പെന്‍ഗ്വിനുകളുടെയും സീലുകളുടെയും നിലനില്‍പ്പിനെ ബാധിക്കുമോയെന്ന് ഭയം

 

Keywords: News, World, World-News, Bird Flu, Avian Flu, Hits, Antarctica, First Time, Scientific Committee on Antarctic Research (SCAR), Penguins, H5N1, Seals, Avian Flu Hits Antarctica for the First Time.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia