എവറസ്റ്റില്‍ മഞ്ഞിടിച്ചിലില്‍ 6 മരണം: 9 പേരെ കാണാതായി

 


ADVERTISEMENT

കാഠ്മണ്ഡു:  (www.kvartha.com 18.04.2014)എവറസ്റ്റിലുണ്ടായ  മഞ്ഞിടിച്ചിലില്‍ ആറു നേപ്പാളി ഗൈഡുകള്‍ മരിക്കുകയും ഒന്‍പതുപേരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 6.30 മണിയോടെയാണ് കനത്ത മഞ്ഞിടിച്ചില്‍ ഉണ്ടായത്.
എവറസ്റ്റില്‍ മഞ്ഞിടിച്ചിലില്‍ 6 മരണം: 9 പേരെ കാണാതായി

മരിച്ചവരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ മഞ്ഞിനടിയില്‍ മൂടപ്പെട്ടിരിക്കയാണ്.
പര്‍വതാരോഹകര്‍ക്കായി റോപ്പുകള്‍ സ്ഥാപിക്കുന്ന ഷെര്‍പ്പ ഗൈഡുകളാണ് അപകടത്തില്‍പെട്ടത്.

പുലര്‍ച്ചെ റോപ്പുകള്‍ സ്ഥാപിക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിതമായ മഞ്ഞിടിച്ചിലാണ് അപകടത്തിന് കാരണമെന്ന്  ടൂറിസം മിനിസ്ട്രി ഓഫീസര്‍ കൃഷ്ണ ലാംസല്‍ പറഞ്ഞു. ഹെലികോപ്ടറിലും  രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Avalanche sweeps Everest; 6 killed, 9 missing, Sherpa guides, Nepal, Dead Body, Helicopter, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia