Qantas | പുരുഷ ജീവനക്കാര്‍ക്ക് മേകപ് ചെയ്യാം; സ്ത്രീകള്‍ക്ക് ഹൈ ഹീല്‍ ഷൂസുകളും ഡയമന്‍ഡ് കമ്മലും ധരിക്കാം; പുതിയ പരിഷ്‌കാരങ്ങളുമായി ആസ്‌ട്രേലിയന്‍ എയര്‍ലൈന്‍സ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിഡ്‌നി: (www.kvartha.com) പുരുഷ കേന്ദ്രീകൃത യൂനിഫോം മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ആസ്‌ട്രേലിയയിലെ നാഷനല്‍ എയര്‍ലൈന്‍സ്. പുരുഷ കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് മേകപ് ധരിക്കാനും സ്ത്രീകള്‍ക്ക് ഹൈ ഹീല്‍ ഷൂസുകള്‍ ധരിക്കാനുമാണ് അനുമതി നല്‍കിയത്. വനിതകള്‍ക്ക് ഡയമണ്ട് കമ്മല്‍ ധരിക്കാനും അനുവാദമുണ്ട്. വെള്ളിയാഴ്ച പ്രസ്താവനയിലൂടെയാണ് ലിംഗാധിഷ്ഠിത യൂനിഫോം മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കുമെന്ന കാര്യം ആസ്‌ട്രേലിയന്‍ എയര്‍ലൈന്‍സ് അറിയിച്ചത്.

വ്യത്യസ്തമായ സാംസ്‌കാരിക ഇടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് പുതിയ നിര്‍ദേശത്തിന് പിന്നിലെ ലക്ഷ്യമെന്ന് ക്വാണ്ടാസ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

Qantas | പുരുഷ ജീവനക്കാര്‍ക്ക് മേകപ് ചെയ്യാം; സ്ത്രീകള്‍ക്ക് ഹൈ ഹീല്‍ ഷൂസുകളും ഡയമന്‍ഡ് കമ്മലും ധരിക്കാം; പുതിയ പരിഷ്‌കാരങ്ങളുമായി ആസ്‌ട്രേലിയന്‍ എയര്‍ലൈന്‍സ്

കാലാനുസൃതമായിരിക്കണം തങ്ങളുടെ യൂനിഫോം എന്ന് നിര്‍ബന്ധമുണ്ടെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, മേകപ് ചെയ്തും ഹൈ ഹീല്‍ ഷൂസ് ധരിച്ചും ജോലിക്ക് വരാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സിഡ്‌നിയാണ് ക്വാണ്ടാസ് എയര്‍ലൈന്‍സിന്റെ ആസ്ഥാനം. ഏതുതരം വാചുകള്‍ ധരിക്കാനും ഇനി മുതല്‍ ജീവനക്കാര്‍ക്ക് പറ്റും. അതിലുള്ള നിബന്ധയും ഒഴിവാക്കി.

Keywords:  Australia's Qantas Allows Male Cabin Crew To Wear Make-Up, Females To, Sidney, News, Flight, Employees, Restriction, Make-Up, Statement, Cancel, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script