ഓസ്‌ട്രേലിയയിൽ ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്നു; സ്ഥിതി ആശങ്കാജനകം
Aug 8, 2021, 12:29 IST
മെൽബൺ: (www.kvartha.com 08.08.2021) ഓസ്‌ട്രേലിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് 19 ന്റെ വകഭേദം പടർന്ന് പിടിക്കുന്നു. വിധേയമാക്കാൻ പാട് പെടുകയാണ് അധികൃതർ. ന്യൂ സൗത് വെയിൽസ്, വിക്ടോറിയ, ക്വീൻസ് ലാന്റ് എന്നിവിടങ്ങളിലാണ് വൈറസ് അതിവേഗം പടരുന്നത്. ഞായറാഴ്ച മാത്രം 282 പേരിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
ന്യൂ സൗത് വെയിൽസിൽ 262 പുതിയ കേസുകൾ റിപോർട് ചെയ്തിട്ടുണ്ട്. ഏതാണ്ട് 5 ദശലക്ഷം ജനങ്ങളിൽ കൂടുതൽ താമസിക്കുന്ന സിഡ്‌നി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ 6 ആഴ്ചയായി ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
എല്ലാവരും കോവിഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ലെന്നും ന്യൂ സൗത് വെയിൽസ് ഭരണാധികാരി ഗ്ലാഡിസ് ബേറെജിക്ലിയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എൺപത് വയസുള്ള ഒരു സ്ത്രീ മരിച്ചതോടുകൂടി ഡെൽറ്റ വകഭേദത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി.
ന്യൂ സൗത് വെയിൽസിൽ 362 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 58 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ ആകെ 54 പേരാണ് വാക്സിൻ എടുക്കാത്തവർ.
അയൽ സംസ്ഥാനമായവിക്ടോറിയയിൽ 11 പുതിയ കേസുകൾ റിപോർട് ചെയ്തിട്ടുണ്ട്. ഇവിടെ ഒരാഴ്ചയായി ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്വീൻസ് ലാന്റിൽ ഒൻപത് പുതിയ കേസുകളാണ് റിപോർട് ചെയ്തത്. കാറിൻസ് നഗരത്തിൽ വൈറസിന്റെ പ്രഭവകേന്ദ്രം അറിയാത്തതിനാൽ കഴിഞ്ഞ മൂന്ന് ദിവസമായി ലോക് ഡൌൺ ഏർപ്പെടുത്തി.
SUMMARY: Neighbouring Victoria reported 11 new locally acquired coronavirus cases, as the state remains under a seven-day strict lockdown imposed earlier this week.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.