Woman Arrested | വിരുന്നിനെത്തിയ മുന്‍ ഭര്‍ത്താവിന്റെ അമ്മ ഉള്‍പെടെ 3 പേര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; 'മരണ തൊപ്പി കൂണ്‍ കറി വച്ച് നല്‍കിയ യുവതി അറസ്റ്റില്‍'
Nov 2, 2023, 13:08 IST
കാന്‍ബെറ: (KVARTHA) 'മരണ തൊപ്പി കൂണ്‍' (Death Cap Mushroom) എന്ന പ്രസിദ്ധമായ വിഷക്കൂണ്‍ കറി കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചെങ്കിലും എറിന്‍ പാറ്റേഴ്‌സണ്‍ എന്ന 49 കാരിയാണ് അറസ്റ്റിലായതെന്ന് സിഎന്‍എന്‍ റിപോര്‍ട് ചെയ്തു.
ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ പൊലീസ് പറയുന്നത്: ജൂലൈ അവസാനമാണ് വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചത്. ജൂലൈ അവസാനത്തോടെ വിക്‌ടോറിയയിലെ ലിയോംഗാത്തയിലെ തന്റെ വീട്ടിലെത്തിയ മുന്‍ അമ്മായിയമ്മയ്ക്കും അമ്മായിയമ്മയുടെ സഹോദരിക്കും ഭര്‍ത്താവിനും എറിന്‍ പാറ്റേഴ്‌സണ്‍, ബീഫ് വെലിംഗ്ടണ്‍ വിഭവം (beef wellington meal) കഴിക്കാനായി നല്‍കി.
ഭക്ഷണം കഴിച്ച് ദിവസങ്ങള്‍ക്ക് ശേഷം എറിന്‍ പാറ്റേഴ്‌സണിന്റെ മുന്‍ അമ്മായിയമ്മ ഗെയില്‍ പാറ്റേഴ്‌സണ്‍ (70), ഗെയ്‌ലിന്റെ സഹോദരി ഹീതര്‍ വില്‍ക്കിന്‍സണ്‍ (66), ഗെയിലിന്റെ 70 വയസുള്ള ഭര്‍ത്താവ് ഡോണ്‍ എന്നിവര്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. ഭക്ഷണം കഴിച്ച നാലാമത്തെ ആളായ ഇയാന്‍ വില്‍ക്കിന്‍സണ്‍ (68) ഗുരുതരാവസ്ഥയിലായെങ്കിലും പിന്നീട് ആശുപത്രി വിട്ടു.
രോഗബാധയുടെ ലക്ഷണങ്ങള്‍ 'മരണ തൊപ്പി കൂണ്‍' (Amanita phalloides) വിഷബാധയുമായി പൊരുത്തപ്പെടുന്നവയാണ്. എറിക്, ഭര്‍ത്താവ് പാറ്റേഴ്‌സണുമായുള്ള ബന്ധം നേരത്തെ പിരിഞ്ഞിരുന്നു. അറസ്റ്റിന് ശേഷം യുവതിയെ ചോദ്യം ചെയ്യുമെന്നും അന്വേഷണം തുടരുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കുറ്റം നിഷേധിച്ച എറിന്‍, പാചകക്കുറിപ്പ് പ്രകാരം താന്‍ ഉപയോഗിച്ച കൂണ്‍ അപകടകരമാണെന്ന് അറിയില്ലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ സ്‌നേഹിക്കുന്ന ആളുകളെ കൊല്ലാന്‍ മാത്രം ആ വിഷക്കൂണ്‍ കാരണമാകുമെന്ന് തനിക്ക് അറിയില്ലായിരുന്നു. രണ്ട് വ്യത്യസ്ത കടകളില്‍ നിന്നാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്ന കൂണ്‍ വാങ്ങിയതെന്നും പൊലീസിനോട് പറഞ്ഞതായി എറിക് പറഞ്ഞു.
മരണം റിപോര്‍ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ എറിനെ സംശയിക്കുന്നതായി വിക്‌ടോറിയ പൊലീസ് നരഹത്യ സ്‌ക്വാഡിലെ ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ ഡീന്‍ തോമസ് പറഞ്ഞിരുന്നെന്നും അന്ന് ഭക്ഷണം കഴിച്ചവരില്‍ രോഗബാധ ഉണ്ടാകാത്ത ഒരേയൊരാള്‍ എറിനായിരുന്നെന്നും റിപോര്‍ടുകള്‍ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.