Killed | വടക്കന്‍ അഫ്ഗാനിസ്താനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ സ്‌ഫോടനം; 7 മരണം, 6 പേര്‍ക്ക് പരുക്ക്

 



കാബൂള്‍: (www.kvartha.com) വടക്കന്‍ അഫ്ഗാനിസ്താനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ ബാല്‍ഖിലില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തിലാണ് സ്‌ഫോടനമുണ്ടായത്. പെട്രോളിയം കംപനി ജീവനക്കാര്‍ കൊല്ലപ്പെട്ടതായി പ്രവിശ്യ പൊലീസ് വക്താവ് പറഞ്ഞു.

'റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. തൊഴിലാളികള്‍ സഞ്ചരിച്ച ബസ് വരുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു.' - മസാര്‍-ഇ-ശരീഫിലെ ബാല്‍ഖ് പൊലീസ് ഡിപാര്‍ട്മെന്റിലെ ആസിഫ് വസീരി പറഞ്ഞതായി എഎഫ്പി റിപോര്‍ട് ചെയ്തു.

Killed | വടക്കന്‍ അഫ്ഗാനിസ്താനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ സ്‌ഫോടനം; 7 മരണം, 6 പേര്‍ക്ക് പരുക്ക്



ബാല്‍ഖ് പ്രവശ്യ ഉസ്‌ബെകിസ്താന്റെ അതിര്‍ത്തിക്കടുത്തുള്ള ഹൈരാതന്‍ പട്ടണത്തില്‍ അഫ്ഗാനിസ്താനിലെ പ്രധാന ഡ്രൈ പോര്‍ടുകളിലൊന്നാണ്. അതേസമയം, ബസിലെ ജീവനക്കാര്‍ ജോലി ചെയുന്ന സ്ഥലത്തെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല.

Keywords:  News,World,international,Kabul,Afghanistan,Top-Headlines,Killed,Injured, Bomb, Blast, At least 7 killed, 6 injured in blast in northern Afghanistan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia