ധാക്ക:(www.kvartha.com 22/02/2015) ബംഗ്ലാദേശിലെ പദ്മാ നദിയില്‍ ബോട്ടുമുങ്ങി. ഏഴോളം പേരുടെ മരണം സ്ഥിരികരിച്ചു. നൂറിലേറെ പേരെ കാണാതായി. തലസ്ഥാനമായ ധാക്കയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് പദ്മാ നദി സ്ഥിതി ചെയ്യുന്നത്. യാത്രക്കാരുമായി യാത്ര തിരിച്ച കടത്തുബോട്ട് മറ്റൊരു ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചതാണ് അപകടകാരണമായി പറയുന്നത്.
കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശക്തമാക്കിയിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന എത്രപേരെ കാണാതായെന്നോ എത്രപേര്‍ രക്ഷപെട്ടുവെന്നോ കൃതൃമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ നദികളിലൊന്നാണ് പദ്മ. കഴിഞ്ഞ ആഗസ്റ്റില്‍ നദിയിലുണ്ടായ മറ്റൊരു അപകടത്തില്‍ 100ഓളം പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിരുന്നു. 85 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ 200ഓളം യാത്രക്കാരെ കുത്തിനിറച്ചതാണ് അപകടത്തില്‍ കലാശിച്ചത്.

Also Read:
അത്തനാടി പാലം അപ്രോച്ച് റോഡിനെ കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് കൈയൊഴിഞ്ഞു
Keywords: Bangladesh, Boat Accident, Dies, Passengers, Accident, Dead Body, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.