Earthquake | മൊറോകോയെ വിറപ്പിച്ച ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 632 ആയി; മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യത; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്‍ഡ്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Sep 9, 2023, 15:04 IST
റുബാത്: (www.kvartha.com) ഉത്തര ആഫ്രികന്‍ രാജ്യമായ മൊറോകോയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 632 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റുബാത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി.
മാരകേഷ് നഗരത്തിന്റെ സമീപ പ്രദേശത്താണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത്. 18.5 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാത്രി 11:11 ന് ഉണ്ടായ ഭൂചലനം സെകന്‍ഡുകള്‍ നീണ്ടുനിന്നു. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് മൊറോകന്‍ നാഷണല്‍ സീസ്മിക് മോനിറ്ററിങ് അലേര്‍ട് നെറ്റ്‌വര്‍ക് സിസ്റ്റം അറിയിച്ചു. അതേസമയം, യു എസ് ജിയോളജികല്‍ സര്‍വേയുടെ കണക്ക് പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.8 ആണ് ഭൂചലനത്തിന്റെ തീവ്രത.
പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നിരവധി ബഹുനില കെട്ടിടങ്ങളുള്‍പെടെ തകര്‍ന്നുവീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകള്‍ തകര്‍ന്നതോടെ വാഹനഗതാഗതവും ബുദ്ധിമുട്ടിലായി.
റുബാതില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മാരകേഷ് നഗരം വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഭൂചലനത്തെ തുടര്‍ന്ന് മൊറോകയില്‍ റസ്റ്ററന്റുകളില്‍ നിന്നും പബുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പെടെ പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്‍ഡ്യ സന്നദ്ധമാണെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
🚨 #BREAKING | #Morocco | #earthquake | #Marrakech | #الزلزال | #المغرب
The moment a building completely collapsed following the earthquake that struck Morocco a short while ago. pic.twitter.com/9n22NfiC8F— Bot News (@BotNews18) September 9, 2023
🚨 #BREAKING: Horror scenes after the earthquake at Morocco in the region of Marrakech 🇲🇦 #هزة_أرضية #المغرب #زلزال #زلزال_المغرب #Morocco #مراكش pic.twitter.com/AfvinPRycO— AkramPRO (@iamAkramPRO) September 9, 2023
Extremely pained by the loss of lives due to an earthquake in Morocco. In this tragic hour, my thoughts are with the people of Morocco. Condolences to those who have lost their loved ones. May the injured recover at the earliest. India is ready to offer all possible assistance to…— Narendra Modi (@narendramodi) September 9, 2023
Keywords: News, World, World-News, Malayalam-News, Earthquake, Rabat News, Morocco News, , Marrakesh, UNESCO, World Heritage, At least 630 dead as powerful earthquake hits Morocco near Marrakesh.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.