Died | ചോരക്കളമായി പശ്ചിമേഷ്യ; ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഫലസ്തീനിൽ ഇസ്രാഈലിന്റെ വ്യോമാക്രമണം; ഇരുരാജ്യങ്ങളിലുമായി നിരവധി പേര്‍ കൊല്ലപ്പെട്ടു; അനവധി പേര്‍ക്ക് പരുക്കേറ്റു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജറൂസലം: (KVARTHA) ഇസ്രാഈൽ - ഫലസ്തീൻ സംഘർഷത്തിൽ ചോരക്കളമായി പശ്ചിമേഷ്യ. ഗാസയില്‍നിന്നും ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രാഈലില്‍ 40 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രാഈൽ വ്യോമാക്രമണത്തിൽ 198 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് ആക്രമണങ്ങളില്‍ പരുക്കേറ്റ 750ഓളം പേര്‍ ഇസ്രാഈലിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. 5000ത്തിലേറെ റോകറ്റുകളാണ് ഗാസ മുനമ്പില്‍നിന്ന് ഹമാസ് തൊടുത്തുവിട്ടത്.

Died | ചോരക്കളമായി പശ്ചിമേഷ്യ; ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഫലസ്തീനിൽ ഇസ്രാഈലിന്റെ വ്യോമാക്രമണം; ഇരുരാജ്യങ്ങളിലുമായി നിരവധി പേര്‍ കൊല്ലപ്പെട്ടു; അനവധി പേര്‍ക്ക് പരുക്കേറ്റു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ഇതിനുപിന്നാലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 198 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഹെല്‍ത് അതോറിറ്റിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട് ചെയ്തു. 1000 ത്തിലേറെ പേര്‍ക്ക് പരുക്കുണ്ട്. നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹമാസ് ഇസ്രാഈലിലേക്ക് റോകറ്റ് ആക്രമണം തുടങ്ങിയത്.

തുടര്‍ന്ന് 'ഓപറേഷന്‍ അല്‍-അഖ്‌സ ഫ്‌ളഡ്' ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസാം ബ്രിഗേഡ്‌സ് ആണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. പിന്നാലെ യുദ്ധ പ്രഖ്യാപനവുമായി ഇസ്രാഈലും രംഗത്തെത്തി. 'ഓപറേഷന്‍ അയണ്‍ സ്വാര്‍ഡ്' എന്ന പേരിലാണ് ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം നടത്തുന്നത്.

ഗാസയുമായുള്ള ഇസ്രാഈലിന്റെ അസ്ഥിരമായ അതിര്‍ത്തിയില്‍ ആഴ്ചകള്‍ നീണ്ട സംഘര്‍ഷത്തിനും ഇസ്രാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ കനത്ത പോരാട്ടത്തിനും ശേഷമാണ് പുതിയ സംഭവ വികാസം. ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് 2007-ല്‍ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം ഇസ്രാഈല്‍ ഗാസയില്‍ ഉപരോധം തുടരുകയാണ്.
Aster mims 04/11/2022

Keywords:  At least 198 killed in Gaza in conflict with Israel: Palestinian Health Ministry; US condemns attacks by Hamas ‘terrorists’, Israel, Gaza, News, Dead, Injured, Rocket, Report, Clash, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia