കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി; 143 പേര്‍ക്ക് പരിക്കേറ്റു; കൊല്ലപ്പെട്ടവരില്‍ 13 യു എസ് സൈനികരും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാബൂള്‍: (www.kvartha.com 27.08.2021) അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നിലുണ്ടായ തുടര്‍ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110
ആയി. 143 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 13 യു എസ് സൈനികരും ഉള്‍പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ 18 യു എസ് സൈനികരും ഉണ്ട്. അതേസമയം സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി; 143 പേര്‍ക്ക് പരിക്കേറ്റു; കൊല്ലപ്പെട്ടവരില്‍ 13 യു എസ് സൈനികരും

നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജന്‍സികളും സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ദാഇശ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്‌ഫോടനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

കൊല്ലപ്പെട്ടവരില്‍ താലിബാന്‍കാരുമുണ്ടെന്നാണ് അറിയുന്നത്. ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോടെലിന് മുന്നില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റെന്നാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം വിമാനത്താവളത്തിന് പുറത്ത് രണ്ട് സ്‌ഫോടനങ്ങളും വെടിവെപ്പുകളും ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വിമാനത്താവളത്തിരികിലുള്ള ഒരു കനാലിന് ചുറ്റും ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നത് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ച വിഡിയോയില്‍ കാണാം.

മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെട്ടിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിലും സുരക്ഷ ശക്തമാക്കിയിരുന്നു. സ്‌ഫോടനം നടന്ന ഉടന്‍ തന്നെ സംഭവത്തെ ഇന്‍ഡ്യ അപലപിച്ചിരുന്നു. ഭീകരവാദത്തിനും ഭീകരര്‍ക്ക് താവളം നല്‍കുന്നവര്‍ക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Keywords:  At least 110 people have been killed including 13 US soldiers in Kabul explosion, says report, Kabul, Blast, Killed, Report, Media, Injured, Airport, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia