Killed | മ്യാന്മറില് സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 16 കുട്ടികളക്കം 100 മരണം; 'ഭീകരരും' അവരെ സഹായിച്ച നാട്ടുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പട്ടാളം; അപലപിച്ച് യുഎന്‍
Apr 12, 2023, 17:43 IST
യാങ്കൂണ്‍: (www.kvartha.com) മ്യാന്മറിലെ പട്ടാള ഭരണത്തിനെതിരെ പോരാടുന്ന വിമതര്‍ക്കുനേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 100 പേര് മരിച്ചതായി റിപോര്‍ട്. ആക്രമണത്തില്‍ 16 കുട്ടികളടക്കം കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരം.
'ഭീകരരും' അവരെ സഹായിച്ച നാട്ടുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നായിരുന്നു വിഷയത്തില്‍ പട്ടാളത്തിന്റെ പ്രതികരണം. സജെയ്ങ് മേഖലയില്‍ പീപിള്‍സ് ഡിഫന്‍സ് ഫോഴ്സിന്റെ (പിഡിഎഫ്) ഓഫിസ് തുറക്കുന്ന ചടങ്ങിനുനേരെയുണ്ടായ ആക്രമണത്തിലാണ് കൂട്ടക്കുരുതി.
സംഭവത്തെ ഐക്യരാഷ്ട്ര സംഘടനയുടെ സെക്രടറി ജെനറല്‍ അന്റോണിയോ ഗുടെറസ് അപലപിച്ചു. കൊല്ലപ്പെട്ടവരില്‍ കുട്ടികളടക്കം ഉണ്ടായിരുന്നുവെന്നും ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യുഎന്‍ വക്താവ് ആവശ്യപ്പെട്ടു.
സമീപകാലത്തു പട്ടാളം നടത്തിയ വലിയ വ്യോമാക്രമണങ്ങളില്‍ ഒന്നാണിത്. 2021ലാണ് ജനാധിപത്യ സര്‍കാരിനെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുത്ത്. തുടര്‍ന്നു വിമതഗ്രൂപുകളെ ലക്ഷ്യമിട്ടുള്ള സൈനിക നടപടിയില്‍ സാധാരണ ജനങ്ങളടക്കം കൊല്ലപ്പെടുന്നത് വര്‍ധിച്ചുവെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കച്ചിന് മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്.
Keywords: News, World, World-News, Killed, Military, Attack, UN, Condemn, Top Headlines, Died, Children, At least 100 people killed in military airstrike in Myanmar; UN Chief condemns the attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.