Attacked | യു എസില്‍ വീണ്ടും വംശീയാക്രമണം; 'ബസില്‍ സഞ്ചരിക്കവെ 18 കാരിയായ ഏഷ്യന്‍ വിദ്യാര്‍ഥിയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചത് നിരവധി തവണ'; 56 കാരിക്കെതിരെ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com) യു എസില്‍ വീണ്ടും വംശീയാക്രമണം. ബസ് യാത്രയ്ക്കിടെ 18 കാരിയായ ഏഷ്യന്‍ വിദ്യാര്‍ഥിയാണ് ആക്രമണത്തിനിരയായത്. 56കാരിയായ ബില്ലി ഡേവിസ് 18 കാരിയെ പ്രകോപനമൊന്നുമില്ലാതെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Aster mims 04/11/2022

Attacked | യു എസില്‍ വീണ്ടും വംശീയാക്രമണം; 'ബസില്‍ സഞ്ചരിക്കവെ 18 കാരിയായ ഏഷ്യന്‍ വിദ്യാര്‍ഥിയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചത് നിരവധി തവണ'; 56 കാരിക്കെതിരെ കേസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഇന്‍ഡ്യാന യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിക്കാണ് തലയ്ക്ക് കുത്തേറ്റത്. പെണ്‍കുട്ടി ബസില്‍ ബ്ലൂമിന്‍ടണില്‍ ഇറങ്ങാനായി വാതിലിനടുത്ത് നില്‍ക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു യാത്രക്കാരിയായ ബില്ലി ഡേവിസ് പെണ്‍കുട്ടിയുടെ അടുത്തെത്തുകയും പ്രകോപനമൊന്നും കൂടാതെ പെണ്‍കുട്ടിയുടെ തലയില്‍ മടക്കി സൂക്ഷിക്കാവുന്ന കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ തലയില്‍ കുത്തേറ്റതിന്റെ ഏഴ് മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ നശിപ്പിക്കുന്ന ഒരാള്‍ കുറയും എന്നാണ് പ്രതി ആക്രമണത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പ്രതിക്കെതിരെ വംശീയാതിക്രമത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. സംഭവം നടന്നയുടന്‍ ദൃക്‌സാക്ഷികളിലൊരാള്‍ ബില്ലി ഡേവിസിനെ പിന്തുടരുകയും ഇവര്‍ എവിടെയാണ് എന്നുള്ളതിനെ കുറിച്ച് പൊലീസിന് കൃത്യമായ വിവരം നല്‍കുകയും ചെയ്തു.

സംഭവത്തെ ഇന്‍ഡ്യാന യൂനിവേഴ്‌സിറ്റി ജെയിംസ് വിംബുഷ് അപലപിച്ചു. ഏഷ്യന്‍ വിരുദ്ധ വിദ്വേഷം യാഥാര്‍ഥ്യമാണെന്നത് ഈയാഴ്ച ബ്ലൂമിന്‍ടന്‍ ദുഃഖത്തോടെ ഓര്‍മിക്കുന്നു. അത് വ്യക്തികള്‍ക്കും നമ്മുടെ സമൂഹത്തിനും വേദനയുളവാക്കുന്നു. ആരും അവരുടെ പശ്ചാത്തലമോ വംശീയമോ പാരമ്പര്യമോ മൂലം ആക്രമിക്കപ്പെടരുത്. വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായതിനാല്‍ ഇന്‍ഡ്യാന യൂനിവേഴ്‌സിറ്റിയിലെ സമൂഹം കൂടുതല്‍ ശക്തരാണ് എന്നും ജെയിംസ് വിംബുഷ് പറഞ്ഞു.

Keywords: Asian Student, 18, Attacked Multiple Times In Head In US Racist Attack, Washington, News, Attack, Injured, Hospital, Student, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia