Winner | ഏഷ്യന്‍ ഗെയിംസില്‍ അഭിമാനമായി മലയാളി താരങ്ങള്‍; ലോങ് ജംപിലും ഓട്ടമത്സരത്തിലും മെഡല്‍ നേടി മുരളി ശ്രീശങ്കറും അജയ് കുമാറും

 


ഹാങ്‌ചോ: (KVARTHA) ഏഷ്യന്‍ ഗെയിംസില്‍ അഭിമാനമായി മലയാളി താരങ്ങള്‍. ലോങ് ജംപിലും ഓട്ടമത്സരത്തിലും മെഡല്‍ നേടിയാണ് ഇവര്‍ ഇന്‍ഡ്യയുടെ അഭിമാനം ഉയര്‍ത്തിയത്. പുരുഷ ലോങ് ജംപില്‍ 8.19 മീറ്റര്‍ ചാടി വെള്ളി മെഡല്‍ നേടി മുരളി ശ്രീശങ്കറും, 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ വെങ്കല മെഡല്‍ നേടി ജിന്‍സണ്‍ ജോണ്‍സണും ആണ് ഗെയിംസില്‍ തിളങ്ങിയത്. 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജിലൂടെ വെള്ളി മെഡലും ഇന്‍ഡ്യയ്ക്കാണ്.

Winner | ഏഷ്യന്‍ ഗെയിംസില്‍ അഭിമാനമായി മലയാളി താരങ്ങള്‍; ലോങ് ജംപിലും ഓട്ടമത്സരത്തിലും മെഡല്‍ നേടി മുരളി ശ്രീശങ്കറും അജയ് കുമാറും

വനിതകളുടെ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഹര്‍മിലാന്‍ ബെയ്ന്‍സും വെള്ളി മെഡല്‍ നേടി. സ്റ്റീപിള്‍ ചേസില്‍ ഇന്‍ഡ്യയ്ക്കു സ്വര്‍ണ മെഡല്‍ ലഭിച്ചു. 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്‌ലെയാണു സ്വര്‍ണം നേടിയത്. ഷോട് പുടില്‍ ഇന്‍ഡ്യയുടെ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. അവസാന ശ്രമത്തില്‍ 20.36 മീറ്റര്‍ ദൂരമാണ് തജീന്ദര്‍പാല്‍ സിങ് കൈവരിച്ചത്. ഇന്‍ഡ്യയുടെ 13-ാം സ്വര്‍ണമാണിത്.

ഡിസ്‌കസ് ത്രോയില്‍ 40 വയസ്സുകാരിയായ ഇന്‍ഡ്യന്‍ താരം സീമ പുനിയ വെങ്കല മെഡല്‍ നേടി. ഹെപ്റ്റാത്തലനില്‍ ഇന്‍ഡ്യന്‍ താരം നന്ദിനി അഗാസാര വെങ്കലം കരസ്ഥമാക്കി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നേടിയത് ഇന്‍ഡ്യയുടെ ജ്യോതി യാരാജിയാണ്. വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിങ്ങില്‍ ഇന്‍ഡ്യയുടെ നിഖാത് സരീന്‍ വെങ്കലം സ്വന്തമാക്കി.
    
Winner | ഏഷ്യന്‍ ഗെയിംസില്‍ അഭിമാനമായി മലയാളി താരങ്ങള്‍; ലോങ് ജംപിലും ഓട്ടമത്സരത്തിലും മെഡല്‍ നേടി മുരളി ശ്രീശങ്കറും അജയ് കുമാറും

ഷൂടിങ് ട്രാപ് ഇനത്തില്‍ പുരുഷ ടീമാണ് ഞായറാഴ്ച ഇന്‍ഡ്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയത്. ക്യനാന്‍ ചെനായ്, പൃഥ്വിരാജ്, സ്വറവാര്‍ സിങ് എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം വെടിവച്ചിട്ടത്. വനിതാ വിഭാഗത്തില്‍ ഇന്‍ഡ്യ വെള്ളി മെഡല്‍ നേടി. വനിതകളുടെ ഗോള്‍ഫില്‍ ഇന്‍ഡ്യന്‍ താരം അതിഥി അശോക് വെള്ളി മെഡല്‍ സ്വന്തമാക്കി.
ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഇന്‍ഡ്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് അതിഥി.

ട്രാപ് ഷൂടിങ്ങില്‍ ഇന്‍ഡ്യയുടെ കൈനാന്‍ ചെനായ് വെങ്കലം നേടി. ഷൂടിങ്ങില്‍ ഇന്‍ഡ്യയുടെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയായി. ഷൂടിങ്ങില്‍നിന്നു മാത്രം ഇന്‍ഡ്യ ആകെ നേടിയത് 22 മെഡലുകള്‍. ഏഴു സ്വര്‍ണം, ഒമ്പത് വെള്ളി, ആറ് വെങ്കലം.

Keywords:  Asian Games: Murali Sreeshankar wins long jump silver, Beijing, News, Asian Games,  Murali Sreeshankar, Race, Medal, Ajay Kumar, Shouting, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia