Asian Games | ഏഷ്യൻ ഗെയിംസ്: ഷൂട്ടിംഗിൽ സ്വർണവും വെള്ളിയും നേടി ഇന്ത്യ; പാലകിനും ഇഷയ്ക്കും ചരിത്ര നേട്ടം

 


ഹാങ്ചൗ: (KVARTHA) ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക്. 17 വയസുകാരൻ പാലക് സ്വർണം നേടിയപ്പോൾ 18 കാരിയായ ഇഷ സിംഗ് വെള്ളി മെഡൽ സ്വന്തമാക്കി. പാകിസ്‌താന്റെ കിഷ്മല തലത്തിന് വെങ്കല മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പാലക് 242.1 ഉം ഇഷാൻ 239.7 ഉം സ്കോർ ചെയ്തു. അതേസമയം കിഷ്മലയുടെ സ്‌കോർ 218.2 ആണ്. മത്സരത്തിൽ ഇഷയുടെ നാലാമത്തെ മെഡലാണിത്.

Asian Games | ഏഷ്യൻ ഗെയിംസ്: ഷൂട്ടിംഗിൽ സ്വർണവും വെള്ളിയും നേടി ഇന്ത്യ; പാലകിനും ഇഷയ്ക്കും ചരിത്ര നേട്ടം

പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3-പൊസിഷൻ ടീം ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവർ ലോക റെക്കോർഡ് തകർത്ത് സ്വർണം നേടി. നേരത്തെ, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ഇഷ, പാലക്, ദിവ്യ തടിഗോൾ എന്നിവർ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയിരുന്നു.

ടെന്നീസ് പുരുഷ ഡബിൾസിൽ സാകേത് മൈനേനി-രാംകുമാർ രാമനാഥൻ സഖ്യത്തിന് ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടങ്ങേണ്ടി വന്നതോടെ സിംഗിൾസിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചൈനീസ് തായ്‌പേയിയുടെ ജേസൺ-യു-ഹ്‌സിയു സഖ്യമാണ് പരാജയപ്പെടുത്തിയത്. ഇതുവരെ ഏഴ് സ്വർണവും 10 വെള്ളിയും 11 വെങ്കലവുമാണ് ഇന്ത്യ നേടിയത്.

Keywords: News, World, Shooting, Asian Games, Sports,  Asian Games: India's Palak-Esha Win Historic Gold-Silver In Shooting.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia