Gold Medal | ഏഷ്യന്‍ ഗെയിംസ്: അശ്വാഭ്യാസത്തില്‍ ചരിത്ര സ്വര്‍ണം സ്വന്തമാക്കി ഇന്‍ഡ്യ; നേട്ടം 41 വര്‍ഷത്തിനുശേഷം
Sep 26, 2023, 16:45 IST
ADVERTISEMENT
ഹാങ്‌ചോ: (www.kvartha.com) ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ചരിത്ര സ്വര്‍ണം സ്വന്തമാക്കി ഇന്‍ഡ്യ. അശ്വാഭ്യാസം ഡ്രസേജ് വിഭാഗത്തിലാണ് ഇന്‍ഡ്യ മൂന്നാം സ്വര്‍ണം നേടിയത്. 41 വര്‍ഷത്തിനു ശേഷമാണ് ഈ ഇനത്തില്‍ ഇന്‍ഡ്യ സ്വര്‍ണം നേടുന്നത്. അശ്വാഭ്യാസം ടീം ഇനത്തില്‍ സുദിപ്തി ഹജേല, ദിവ്യാകൃതി സിങ്, ഹൃദയ് വിപുല്‍ ഛെദ്ദ, അനുഷ് അഗര്‍വല്ല എന്നിവരാണ് വിജയിച്ചത്.
ചൈന വെള്ളിയും ഹോങ് കോങ് വെങ്കലവും നേടി. ഗെയിംസില്‍ ഇന്‍ഡ്യയുടെ 14-ാമത്തെ മെഡലാണിത്. ചൊവ്വാഴ്ച സെയ്‌ലിങ്ങില്‍ ഇന്‍ഡ്യ വെള്ളി നേടിയിരുന്നു. നേഹ ഠാക്കൂറാണ് ഇന്‍ഡ്യയ്ക്കായി ചൊവ്വാഴ്ചത്തെ ആദ്യ മെഡല്‍ നേടിയത്. മധ്യപ്രദേശിലെ ദേവാസ് സ്വദേശിനിയായ 17 വയസ്സുകാരി കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ സെയ്‌ലിങ് ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യയ്ക്കായി വെങ്കല മെഡല്‍ നേടിയിരുന്നു.
പുരുഷന്‍മാരുടെ വിന്‍ഡ് സര്‍ഫര്‍ ആര്‍എസ് എക്‌സ് വിഭാഗം സെയ്‌ലിങ്ങില്‍ ഈബാദ് അലി വെങ്കലം സ്വന്തമാക്കി. പുരുഷന്‍മാരുടെ 100 മീറ്റര്‍ റിലേ നീന്തലില്‍ ഇന്‍ഡ്യന്‍ ടീം ഫൈനലില്‍ കടന്നു. മലയാളി താരം സജന്‍ പ്രകാശ് ഉള്‍പെട്ട ടീമാണ് നാലാമതായി ഫിനിഷ് ചെയ്തത്. പുരുഷന്‍മാരുടെ സ്‌ക്വാഷ് ഗ്രൂപ് ഇനത്തിലെ ആദ്യ മത്സരത്തില്‍ ഇന്‍ഡ്യ സിംഗപ്പൂരിനെ തോല്‍പിച്ചു. 3-0 ന് ആണ് ഇന്‍ഡ്യയുടെ വിജയം. അടുത്ത മത്സരത്തില്‍ ഖത്വറാണ് ഇന്‍ഡ്യയുടെ എതിരാളികള്‍.

Keywords: Asian Games: India win dressage team gold medal, Beijing, News, Asian Games, Dressage Team, Gold Medal, Final, Bronze, Silver, Girls, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.