Preeti Pawar | ഏഷ്യന്‍ ഗെയിംസ്: പത്താംദിനത്തിലും മുന്നേറ്റം തുടര്‍ന്ന് ഇന്‍ഡ്യ; വനിതകളുടെ 54 കിലോ വിഭാഗം ബോക്‌സിങ്ങില്‍ പ്രീതി പവാറിന് വെങ്കലം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹാങ്ചൗ: (KVARTHA) ഏഷ്യന്‍ ഗെയിംസിന്റെ പത്താംദിനത്തിലും മെഡല്‍ നേട്ടം തുടര്‍ന്ന് ഇന്‍ഡ്യ. വനിതകളുടെ 54 കിലോ വിഭാഗം ബോക്‌സിങ്ങില്‍ പ്രീതി പവാര്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. സെമിയില്‍ ചൈനീസ് താരത്തോടായിരുന്നു പരാജയപ്പെട്ടത്. ഇതോടെ പ്രീതിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുഴച്ചിലില്‍ പുരുഷന്മാരുടെ 1000 മീറ്റര്‍ ഡബിള്‍സില്‍ അര്‍ജുന്‍ സിങ് സുനില്‍ സിങ് സഖ്യം വെങ്കലം നേടി. വിവിധയിനങ്ങളില്‍ ജയത്തോടെ ഇന്‍ഡ്യ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പിച്ചു.

Preeti Pawar | ഏഷ്യന്‍ ഗെയിംസ്: പത്താംദിനത്തിലും മുന്നേറ്റം തുടര്‍ന്ന് ഇന്‍ഡ്യ; വനിതകളുടെ 54 കിലോ വിഭാഗം ബോക്‌സിങ്ങില്‍ പ്രീതി പവാറിന് വെങ്കലം


ബോക്‌സിങില്‍ തായ്‌ലന്‍ഡ് താരത്തെ തോല്‍പിച്ച ലവ്ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലിലെത്തി. ബുധനാഴ്ചയാണ് ഫൈനല്‍ പോരാട്ടം. ഇതോടെ നിഖാത് സരീന്‍ (50 കിലോ), പ്രീതി പവാര്‍ (54 കിലോ), പര്‍വീണ്‍ ഹൂഡ (57 കിലോ), ലവ്ലിന ബോര്‍ഗോഹെയ്ന്‍ (75 കിലോ) എന്നിവരാണ് ഇതുവരെ പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്‍ഡ്യന്‍ താരങ്ങള്‍.

കബഡിയില്‍ ഇന്‍ഡ്യയുടെ പുരുഷ ടീം ഗ്രൂപ് ഘട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ആധികാരിക ജയം നേടിയാണ് പത്താംദിനം ആരംഭിച്ചത്. ഏഴുതവണ കബഡി ചാംപ്യന്മാരായ ഇന്‍ഡ്യ 55-18 എന്ന സ്‌കോറിനാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. നവീന്‍ കുമാര്‍ ഗോയത്, അര്‍ജുന്‍ ദേശായി എന്നിവരുടെ പ്രകടനം ഇന്‍ഡ്യയുടെ ജയത്തില്‍ നിര്‍ണായകമായി. 2018ലെ വെങ്കലമെഡല്‍ ജേതാക്കളാണ് ഇന്‍ഡ്യ. അതേസമയം, കഴിഞ്ഞ തവണത്തെ വെള്ളിമെഡല്‍ ജേതാക്കളായ ഇന്‍ഡ്യന്‍ വനിതാ കബഡി ടീം ചൈനീസ് തായ്‌പേയോട് സമനില വഴങ്ങി.

Keywords:  Asian Games: Boxer Preeti Pawar settles for bronze in 54kg Weight Category, Beijing, News, Asian Games, Boxer Preeti Pawar, Bronze Medal, 54kg Weight Category, Winners, Kabaddi, Olympics, World News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia