Week Off | ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ വിവിധ നയങ്ങളുമായി ചൈന; പ്രണയിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ച അവധി!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബീജിങ്: (www.kvartha.com) 1980 മുതല്‍ 2015 വരെ ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ 'ഒറ്റ കുട്ടി പദ്ധതി' ഇപ്പോള്‍ ചൈനയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. 2021ല്‍ മൂന്ന് കുട്ടികള്‍ എന്ന നിബന്ധനയിലേക്കെത്തിയെങ്കിലും ആളുകള്‍ ഇത് പരിഗണിക്കുന്നില്ല. ഇതിന് പിന്നാലെ രാജ്യത്തെ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ ചൈനീസ് സര്‍കാര്‍ വിവിധ നയങ്ങള്‍ ആവിഷ്‌കരിക്കുകയാണ്.
Aster mims 04/11/2022

ഇപ്പോഴിതാ, വിദ്യാര്‍ഥികള്‍ക്ക് പ്രണയിക്കാന്‍ ഒരാഴ്ച അവധി നല്‍കി വ്യത്യസ്തമായ രീതി പങ്കിടുകയാണ് ചൈനയിലെ കോളജുകള്‍. രാജ്യത്തെ ജനനനിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍കാര്‍ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ടാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് പ്രണയബന്ധം ആരംഭിക്കുന്നതിനായി ഏപ്രിലില്‍ ഒരാഴ്ചത്തെ അവധി നല്‍കാന്‍ ചൈനയിലെ 9 കോളജുകള്‍ തീരുമാനിച്ചിരിക്കുകയാണെന്ന് എന്‍ബിസി ന്യൂസ് റിപോര്‍ട് ചെയ്യുന്നു. 

Week Off | ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ വിവിധ നയങ്ങളുമായി ചൈന; പ്രണയിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ച അവധി!


മാര്‍ച് 21ന് മിയാന്‍യാങ്ങ് ഫ്‌ലൈയിങ്ങ് വൊകേഷനല്‍ കോളജ് ആണ് ആദ്യമായി പ്രണയാവധി നല്‍കിയത്. ഏപ്രില്‍ 1 മുതല്‍ 7 വരെ നല്‍കിയ അവധി 'പ്രകൃതിയെ സ്‌നേഹിക്കാനും ജീവിതത്തെ സ്‌നേഹിക്കാനും വസന്ത കാല അവധി ആസ്വദിച്ച് അതുവഴി പ്രണയത്തിലാകാനും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നു' എന്നാണ് അധികൃതരുടെ വിശദീകരണം. 

അതേസമയം, അവധിയിലായിരിക്കെ മടിയന്മാരായി തീരാതെയിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍കുമുണ്ട്. ഡയറി എഴുത്ത്, യാത്രാവീഡിയോകള്‍ ഉണ്ടാക്കല്‍ തുടങ്ങിയവയാണ് ഹോംവര്‍ക്.

Keywords:  News, World, International, China, Beijing, Population, Love, Top-Headlines, Trending, As China's Birth Rate Falls, College Students Given A Week Off To 'Fall In Love': Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script