Aruna Miller | യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന് ഇലക്കാട്ട് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു
Nov 9, 2022, 15:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൂസ്റ്റന്‍: (www.kvartha.com) യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന് ഇലക്കാട്ട് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. യോലാന്‍ഡാ ഫോര്‍ഡിനെ പരാജയപ്പെടുത്തിയാണ് റോബിന് വീണ്ടും മേയറാവുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം മേയറെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് റോബിനെ വീണ്ടും ആ സ്ഥാനത്ത് എത്തിച്ചത്.
കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ ഗ്രാമത്തില്‍ ജനിച്ച റോബിന് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പം യുഎസിലേക്ക് കുടിയേറിയത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യമേഖലയില്‍ ജോലി നോക്കി. പിന്നീട് 2009ലും 2011ലും 2013ലും കൗണ്‍സില്‍ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ 2020വരെ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന റോബിന് 2020ല്‍ ആദ്യമായി മിസോറി മേയറായി. ഷികാഗോ ക്നാനായ കതോലിക് യൂത് ലീഗ് പ്രസിഡന്റായും നോര്‍ത് അമേരികന്‍ ക്നാനായ കതോലിക് യൂത് ലീഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 മുതല്‍ ഹൂസ്റ്റനിലാണ് താമസം.
അതേസമയം, മെറിലാന്‍ഡിന്റെ പ്രഥമ ഇന്‍ഡോ- അമേരികന്‍ ലഫ്റ്റനന്റ് ഗവര്‍ണറായി അരുണ മില്ലര്‍ തെരഞ്ഞെടുക്കപ്പെട്ടു. വെസ് മൂറിനൊപ്പമാണ് 58-കാരിയായ അരുണ മില്ലര്‍ ലഫ്റ്റനന്റ് ഗവര്‍ണറായത്.
റിപബ്ലികന്‍ പാര്‍ടിയിലെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റുകളായ ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ, മെറിലാന്‍ഡ് ഹൗസിലെ പ്രതിനിധിയായിരുന്നു അരുണ.
ആന്ധ്രാ പ്രദേശില്‍ ജനിച്ച അരുണ മില്ലര്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരികയിലേക്ക് കുടിയേറുകയായിരുന്നു. ഇന്‍ഡ്യന്‍ വംശജയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസും, പ്രസിഡന്റ് ജോ ബൈഡനും അരുണയുടേയും മൂറിന്റേയും പ്രചാരണങ്ങള്‍ക്കായി എത്തിയിരുന്നു. ഹിന്ദുത്വ ആശയങ്ങളോട് അടുപ്പം കാണിക്കുന്നുവെന്ന ആരോപണം അരുണയ്ക്കെതിരെ ഉണ്ടായിരുന്നു. ട്രംപിനെ അനുകൂലിക്കുന്ന റിപബ്ലികന്‍ പാര്ടിക്കാരും അരുണയ്ക്ക് പരസ്യപിന്തുണയുമായി എത്തിയിരുന്നു. പ്രമുഖ റിപബ്ലികനായ ജസ്ദീപ് സിങ് ജസ്സീയടക്കം അരുണയ്ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു.
Keywords: Aruna Miller First Indian-American Lt Governor Of Maryland, Robin Elackatt Missouri mayor, America, News, Politics, Election, Malayalee, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

