Artemis II | 50 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നു; ദൗത്യം 2024ല്‍; ആര്‍ട്ടെമിസ് 2 പ്രഖ്യാപിച്ചു; ചരിത്രം കുറിക്കാന്‍ ആദ്യമായി ഒരു വനിതയും കറുത്ത വര്‍ഗക്കാരനും സംഘത്തില്‍

 


കനാവറല്‍: (www.kvartha.com) അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 2 ന് ഒരു വനിത ഉള്‍പ്പെടെ നാല് ബഹിരാകാശയാത്രികരുടെ ടീമിനെ പ്രഖ്യാപിച്ചു. ആര്‍ട്ടെമിസ് II ദൗത്യത്തിന് കീഴില്‍ ബഹിരാകാശ സഞ്ചാരികള്‍ അടുത്ത വര്‍ഷം ചന്ദ്രനിലേക്ക് പറക്കും. മൂന്ന് അമേരിക്കന്‍ പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് സംഘത്തില്‍ ഉള്ളത്. അമേരിക്കന്‍ നാവികസേനയുടെ മുന്‍ പൈലറ്റ് റീഡ് വൈസ്മാന്‍, ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ വിക്ടര്‍ ഗ്ലോവര്‍, ബഹിരാകാശയാത്രികന്‍ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശയാത്രികന്‍ ജെറമി ഹാന്‍സെന്‍ എന്നിവരാണ് സംഘത്തിലുള്ളത്.

Artemis II | 50 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നു; ദൗത്യം 2024ല്‍; ആര്‍ട്ടെമിസ് 2 പ്രഖ്യാപിച്ചു; ചരിത്രം കുറിക്കാന്‍ ആദ്യമായി ഒരു വനിതയും കറുത്ത വര്‍ഗക്കാരനും സംഘത്തില്‍

കഴിഞ്ഞ വര്‍ഷത്തെ ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായിരുന്നു. ആളില്ലാ ചാന്ദ്ര ദൗത്യമായിരുന്നു അത്. 1969ലാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്. നീല്‍ ആംസ്‌ട്രോങാണ് ആദ്യമായി ചന്ദ്രോപരിതലത്തിലെത്തിയത്. 2024 നവംബറില്‍ ചന്ദ്രനെ ചുറ്റുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം ഓടിക്കുക വിക്ടര്‍ ഗ്ലോവര്‍ ആയിരിക്കും. ഇതോടെ ചാന്ദ്ര ദൗത്യത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍ എന്ന പ്രത്യേകതയും അദ്ദേഹത്തെ തേടിയെത്തി.

ചന്ദ്രനില്‍ കാലുകുത്താനൊരുങ്ങുന്ന ആദ്യ വനിതാ ബഹിരാകാശയാത്രികയാകാന്‍ ഒരുങ്ങുന്ന ക്രിസ്റ്റീന കോച്ച് (44) ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ്. 328 ദിവസം ബഹിരാകാശത്ത് ജീവിച്ച അവര്‍ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് താമസിച്ച വനിത എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. 2019 ഒക്ടോബറില്‍ മറ്റൊരു നാസ ബഹിരാകാശയാത്രികയായ ജെസീക്ക മെയറിനൊപ്പം സ്ത്രീകളുമായുള്ള ആദ്യത്തെ ബഹിരാകാശ നടത്തത്തില്‍ അവര്‍ പങ്കെടുത്തു. ജെറമി ഹാന്‍സണ്‍ (47) കാനഡയില്‍ താമസിക്കുന്നയാളാണ്. കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയില്‍ ചേരുന്നതിന് മുമ്പ്, റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സില്‍ യുദ്ധവിമാന പൈലറ്റായിരുന്നു. ഇത് അദ്ദേഹത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യമായിരിക്കും.

Keywords: America,Woman,canada,Record,Women,Pilot,World,international,News,Top-Headlines, Artemis II: First Woman, Black Astronaut to Make Historic Flight Around Moon in More Than 50 Years.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia