രണ്ടാമതും ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഹോളിവുഡ് ഇതിഹാസം അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍, ആരോഗ്യം വീണ്ടെടുത്തെന്ന് താരം; തിരിച്ചുവരവ് കാത്ത് ലോക സിനിമാ പ്രേമികള്‍
Oct 25, 2020, 19:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്ക്: (www.kvartha.com 25.10.2020) രണ്ടാമതും ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹോളിവുഡ് ഇതിഹാസം അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ സുഖം പ്രാപിച്ചു വരുന്നു. അര്‍ണോള്‍ഡ് തന്നെയാണ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. ചികിത്സയിലിരുന്ന ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിലെ സ്റ്റാഫുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് പങ്കുവച്ച കുറിപ്പിലായിരുന്നു താരം തന്റെ ആരോഗ്യത്തെ പറ്റി ആരാധകരെ അറിയിച്ചത്.

2018ലും അതിനുമുമ്പ് 1997ലും അദ്ദേഹം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുകയും ശസ്ത്രക്രിയകള്‍ക്ക് വിധേയനാവുകയും ചെയ്തിരുന്നു. അര്‍ണോള്‍ഡിന് പള്‍മോണറി വാല്‍വ് ഘടിപ്പിക്കേണ്ടിയും വന്നിരുന്നു. 2003 മുതല്‍ 2011 വരെ കാലിഫോര്‍ണിയ ഗവര്‍ണറായിരുന്ന ആളാണ് അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍.
കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അര്‍ണോള്‍ഡ് നേരത്തെ സഹായമെത്തിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി പത്ത് കോടി രൂപയാണ് നടന്‍ സംഭാവന നല്‍കിയത്.
അതേസമയം ലോകത്തെ സിനിമാ പ്രേമികള്‍ പോസ്റ്റില്‍ അദ്ദേഹത്തോടുള്ള സ്‌നേഹവും കരുതലും അറിയിച്ചു കൊണ്ടിരിക്കുകയാണ്. 'അദ്ദേഹം ഞങ്ങള്‍ക്ക് റോബോട്ട് മനുഷ്യനാണ്, പക്ഷേ ജീവിതത്തില്‍ അദ്ദേഹം ഞങ്ങളുടെ കൂടെയുള്ള ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്. അതുകൊണ്ട് അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കൂ..' എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രത്തോടു കൂടിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.