Liver cancer risk | നിങ്ങള്‍ക്ക് കരള്‍ അര്‍ബുദത്തിന് സാധ്യതയുണ്ടോ? സാധാരണ സിന്തറ്റിക് രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെക്കുറിച്ച് ആശങ്കള്‍ ഉയര്‍ത്തി പുതിയ പഠനം

 


ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com) ഉപഭോക്തൃ, വ്യാവസായിക ഉല്‍പന്നങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന സിന്തറ്റിക് രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് പ്രാഥമിക കരള്‍ കാന്‍സറിന്റെ ഏറ്റവും സാധാരണ തരമായ ഹെപറ്റോസെലുലാര്‍ കാര്‍സിനോമ (Hepatocellular carcinoma - HCC) ബാധിക്കാനുള്ള സാധ്യത 4.5 മടങ്ങ് കൂടുതലാണെന്ന് പുതിയ പഠനം പറയുന്നു. വ്യാവസായികമായി ഉപയോഗിക്കുന്ന പെര്‍ഫ്‌ലൂയോക്‌റ്റേന്‍ സള്‍ഫേറ്റ് (PFOS) രാസവസ്തു, പെര്‍ പോളിഫ്‌ലൂറോ ആല്‍കൈല്‍ (PFAS) എന്ന മനുഷ്യനിര്‍മിത രാസവസ്തുക്കളുടെ ഒരു വിഭാഗമാണ്. ഈ രാസവസ്തുക്കള്‍ വളരെ സാവധാനത്തില്‍ വിഘടിക്കുകയും പരിസ്ഥിതിയിലും കരള്‍ ഉള്‍പെടെയുള്ള മനുഷ്യ കോശങ്ങളിലും അടിഞ്ഞുകൂടുകയും ചെയ്യുന്നു.
                 
Liver cancer risk | നിങ്ങള്‍ക്ക് കരള്‍ അര്‍ബുദത്തിന് സാധ്യതയുണ്ടോ? സാധാരണ സിന്തറ്റിക് രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെക്കുറിച്ച് ആശങ്കള്‍ ഉയര്‍ത്തി പുതിയ പഠനം

ഗ്ലൂകോസ് മെറ്റബോളിസം, ബൈല്‍ ആസിഡ് മെറ്റബോളിസം, കരളിലെ ബ്രാഞ്ച് ചെയിന്‍ അമിനോ ആസിഡുകള്‍ എന്നറിയപ്പെടുന്ന ഒരു തരം അമിനോ ആസിഡിന്റെ മെറ്റബോളിസം എന്നിവയുടെ സാധാരണ പ്രക്രിയയെ പിഎഫ്ഒഎസ് മാറ്റിമറിക്കുന്നതായി സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കെക് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകര്‍ തെളിവുകള്‍ സഹിതം കണ്ടെത്തി. കരളിലെ സാധാരണ പ്രക്രിയകളുടെ തടസം കരളില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കും, ഇത് നോണ്‍-ആല്‍കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്നറിയപ്പെടുന്നു. സമീപ വര്‍ഷങ്ങളില്‍ ലോകമെമ്പാടും NAFLD യില്‍ നാടകീയവും വിശദീകരിക്കാനാകാത്തതുമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. NAFLD ഉള്ള ആളുകള്‍ക്ക് കരള്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പിഎഫ്ഒഎസ് കരള്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മൃഗങ്ങളില്‍ നേരത്തെ നടന്ന ഗവേഷണം സൂചിപ്പിച്ചിരുന്നു, എന്നാല്‍ മനുഷ്യ സാംപിളുകള്‍ ഉപയോഗിച്ച് ബന്ധം സ്ഥിരീകരിക്കുന്ന ആദ്യ പഠനമാണിത്. 'ഇത് നിലവിലുള്ള ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ ഇത് ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുന്നു. കരള്‍ രോഗത്തിന്റെ ഏറ്റവും ഗുരുതരമായവയില്‍ ഒന്നാണ് കരള്‍ കാന്‍സര്‍, ഈ രോഗവുമായി പിഎഫ്ഒഎസ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്ന മനുഷ്യരിലെ ആദ്യത്തെ പഠനമാണിത്', സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കെക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പോസ്റ്റ്‌ഡോക്ടറല്‍ പണ്ഡിതനായ ജെസ്സി ഗുഡ്റിച് പറഞ്ഞു

കരള്‍ അര്‍ബുദം ബാധിച്ച 50 പേരെ പഠനത്തിന് വിധേയമാക്കി. കാന്‍സര്‍ രോഗനിര്‍ണയത്തിന് മുമ്പ് എടുത്ത അവരുടെ രക്ത സാംപിളുകള്‍ വിലയിരുത്തുകയും അതേ പഠനത്തില്‍ നിന്ന് കാന്‍സര്‍ വരാത്ത 50 ആളുകളുമായി താരതമ്യം ചെയ്യുകയും ചെയ്തു. കരള്‍ അര്‍ബുദം ഉണ്ടാകുന്നതിന് മുമ്പ് എടുത്ത രക്ത സാംപിളുകളില്‍ ഗവേഷകര്‍ നിരവധി തരം പിഎഫ്ഒഎസ് കണ്ടെത്തി.

Keywords:  Latest-News, World, Top-Headlines, National, Health, America, Report, Cancer, Health & Fitness, Study, Liver Cancer, Liver Cancer Risk, Are you at liver cancer risk? Study raises concerns over exposure to common synthetic chemical.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia