അടച്ച അക്വേറിയങ്ങളില്‍ മത്സ്യങ്ങള്‍ കടുത്ത വിഷാദത്തിലോ? ലോക്ക് ഡൗണിനെ തുടര്‍ന്ന് ആളനക്കം ഇല്ലാതായതോടെ ഒന്നിലും താല്‍പര്യമില്ലാതെ ചില മല്‍സ്യങ്ങള്‍ ടാങ്കിന്റെ ആഴങ്ങളിലുള്ള ഇരുട്ടില്‍ കഴിയുകയാണെന്ന് അധികൃതര്‍

 


ADVERTISEMENT

കാന്‍ബെറ: (www.kvartha.com 18.05.2020) ലോക് ഡൗണിനെ തുടര്‍ന്ന് ആളനക്കം ഇല്ലാതായതോടെ അടച്ച അക്വേറിയങ്ങളില്‍ മത്സ്യങ്ങള്‍ കടുത്ത വിഷാദത്തിലെന്ന് അധികൃതര്‍. ഓസ്ട്രേലിയയില്‍ മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുന്ന പ്രശസ്തമായ അക്വേറിയത്തിലെ മത്സ്യങ്ങളും ലോക് ഡൗണ്‍ കാരണം വിഷമിക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

സ്ഥിരമായി ആളുകളെ കണ്ടുകൊണ്ടിരുന്ന അവ, പെട്ടെന്ന് അക്വേറിയം അടക്കുകയും, ആളനക്കം ഇല്ലാതാവുകയും ചെയ്തപ്പോള്‍ വിഷാദത്തിലേയ്ക്ക് വഴുതി വീണുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ചില്ലുകൂട്ടിനകത്ത് ആരെയും കാണാതെ ഒറ്റപ്പെട്ട് കിടക്കുന്ന അവ മടിയന്മാരും, ഒന്നിലും തല്‍പര്യമില്ലാത്തവരുമായി മാറിയത്രെ. ചില മല്‍സ്യങ്ങള്‍ ടാങ്കിന്റെ മുകളിലേയ്ക്ക് വരാന്‍ കൂട്ടാക്കാതെ, ആഴങ്ങളിലുള്ള ഇരുട്ടില്‍ കഴിയുകയാണ് രാവും പകലും. ഇതെല്ലം വിഷാദത്തിന്റെ ലക്ഷണങ്ങളാണെന്നാണ് അക്വേറിയം അധികൃതരുടെ വിശദീകരണം.

അടച്ച അക്വേറിയങ്ങളില്‍ മത്സ്യങ്ങള്‍ കടുത്ത വിഷാദത്തിലോ? ലോക്ക് ഡൗണിനെ തുടര്‍ന്ന് ആളനക്കം ഇല്ലാതായതോടെ ഒന്നിലും താല്‍പര്യമില്ലാതെ ചില മല്‍സ്യങ്ങള്‍ ടാങ്കിന്റെ ആഴങ്ങളിലുള്ള ഇരുട്ടില്‍ കഴിയുകയാണെന്ന് അധികൃതര്‍

ടാങ്കിന് പുറത്ത് സ്ഥിരമായി ആളുകളെ കണ്ടുകൊണ്ടിരുന്നിട്ട്, ഇപ്പോള്‍ പെട്ടെന്ന് മനുഷ്യരെ കാണാതാകുമ്പോള്‍ അവ വല്ലാതെ അസ്വസ്ഥരാകുന്നുവെന്നും വിദഗ്ദ്ധര്‍ പറയുന്നു. അക്വേറിയം മാനേജ്മെന്റ് അവയുടെ വിരസതയും, ഒറ്റപ്പെടലും മാറ്റാനായി കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ നിയമിക്കാനുള്ള ആലോചനയിലാണ്. മത്സ്യങ്ങളോടൊപ്പം നീന്താനും അവയെ രസിപ്പിക്കാനും അങ്ങനെ അവയെ വിഷാദത്തില്‍നിന്ന് കരകയറ്റാനും അവര്‍ക്ക് കഴിയുമെന്ന് അധികൃതര്‍ വിശ്വസിക്കുന്നു. മനുഷ്യരെ പോലെ മത്സ്യങ്ങളും ഒരു പരിധിവരെ സെന്‍സിറ്റീവാണ്.

ജപ്പാനിലെ ഒരു അക്വേറിയത്തിലെ ആരലുകള്‍ക്ക് ലോക് ഡൗണിനെ തുടര്‍ന്ന് മനുഷ്യ സന്ദര്‍ശകരെ കാണാതായതോടെ വിഷാദം ബാധിച്ചുവെന്ന് അധികൃതര്‍ അഭിപ്രായപ്പെടുകയുണ്ടായി. അവയുടെ വിഷമം തീര്‍ക്കാനായി അധികൃതര്‍ ജനങ്ങളോട് അവയെ വീഡിയോ കോള്‍ ചെയ്യാനും നേരത്തെ ആവശ്യപ്പെട്ടിരുന്നു

Keywords:  News, World, Australia, fish, Lockdown, Depression, Japan, Social Network, Entertainment, Are the fish in a closed aquarium a severe depression?
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia