വന്‍കിട ഫാക്ടറയില്‍ നിന്ന് ഡീസല്‍ ചോര്‍ന്നു; 20,000 ടണ്‍ ഡീസല്‍ ഒഴുകിയത് നദിയിലേക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാഷ്ട്രം
Jun 4, 2020, 16:43 IST
ADVERTISEMENT
മോസ്‌കോ: (www.kvartha.com 04.06.2020) വന്‍കിട ഫാക്ടറയിലെ ഡീസല്‍ ടാങ്കിലുണ്ടായ ചോര്‍ച്ചയില്‍ 20,000 ടണ്‍ ഡീസല്‍ ഒഴുകിയത് നദിയിലേക്ക്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സൈബീരിയയിലെ നൊറില്‍സ്‌ക് നഗരത്തിലെ പവര്‍ പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഡീസല്‍ ടാങ്കിന്റെ അടിഭാഗത്തുള്ള മണ്ണ് അലിയുകയും ടാങ്കിനെ താങ്ങിനിര്‍ത്തിയ തൂണുകള്‍ താഴ്ന്നുപോകുകയും ചെയ്തതാണ് അപകടത്തിന് കാരണം.
അംബര്‍നയ നദിയിലേക്കു ഡീസല്‍ ഒഴുകുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അംബര്‍നയ നദിയുടെ ഒരു പോഷകനദി ആര്‍ട്ടിക് സമുദ്രത്തിലേക്കു ഒഴുകുന്നു. അതിനാല്‍ സ്ഥിതി അതീവ ഗുരുതരമാണ്. ചോര്‍ച്ചയുണ്ടായി രണ്ടു ദിവസങ്ങള്‍ പിന്നിട്ടാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയുന്നതെന്ന കാര്യം ശ്രദ്ദേയമാണ്.
സമൂഹമാധ്യമങ്ങള്‍ വഴിയാണ് താന്‍ വിവരം അറിഞ്ഞതെന്നാണ് സൈബീരിയന്‍ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ പറയുന്നത്.

Keywords: World, News, Russia, Vladimir Putin, President, Diesel, Leaked, River, Factory, Arctic declares state of emergency after thousands of tons of diesel leak into river.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.