E-Sim iPhone | സിം കാർഡ് ഇല്ലാതെ കോളും നെറ്റുമെല്ലാം ഉപയോഗിക്കാം! ഇ-സിം സൗകര്യവുമായി ഐഫോൺ 14?; വിശദമായറിയാം
Jul 19, 2022, 19:57 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടുമുള്ള കൂടുതല്‍ ഉപഭോക്താക്കള്‍ ഇ-സിം (eSIM) ഉപയോഗിക്കുന്നതിനാല്‍, സിം കാര്‍ഡ് ഫോണില്‍ ഇടേണ്ട ആവശ്യമില്ലാത്ത ഫോണുകള്‍ നമുക്ക് ഉടന്‍ ലഭിച്ചേക്കാം. ആപിളിന്റെ വരാനിരിക്കുന്ന ഐഫോണ്‍ (iPhone ) 14 സീരീസ് ചില വിപണികളില്‍ ഇ-സിം പതിപ്പുകളില്‍ മാത്രം എത്തിയേക്കാമെന്ന് വാള്‍സ്ട്രീറ്റ് ജേണൽ റിപോര്‍ട് ചെയ്തു.
ആപിള്‍ അതിന്റെ എല്ലാ ഉപകരണങ്ങളിലും കാർഡ് സിമുകളിൽ നിന്ന് ഇ-സിമിലേക്ക് പൂര്‍ണമായി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല, പകരം ഉപഭോക്താക്കള്‍ ഇ-സിം മാത്രമുള്ള ഫോണ്‍ വാങ്ങുമോ എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. ഇ-സിം ഉപയോഗിക്കാവുന്ന ഐഫോണ്‍ മോഡലുകള്‍ തയ്യാറാക്കുമെന്ന് ആപിള്‍ ഇതിനകം തന്നെ അമേരികയിലെ നിരവധി പ്രധാന ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
ഫോണിലെ സിം സ്ലോട് നീക്കം ചെയ്യുന്നതിന്റെ പ്രധാന നേട്ടം, ഫോണിനുള്ളില്‍ സിം കാർഡിനുള്ള സ്ഥലം മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നതാണ്. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഒരേസമയം സുരക്ഷാ അപ്ഡേറ്റുകള്‍ അയയ്ക്കാന്‍ ടെലികോമുകള്‍ക്ക് കഴിയുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ഇ-സിം. രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇസിം സംവിധാനം. ഓരോ രാജ്യത്തേക്കും കടക്കുമ്പോള്‍ സിമുകൾ മാറ്റി ഇടേണ്ടി വരില്ല.

അതേസമയം നേരത്തെ തന്നെ ചില മോഡലുകളിൽ വിവിധ കംപനികൾ പ്രാരംഭ രൂപമെന്ന നിലയിൽ ഇ-സിം സംവിധാനം ലഭ്യമാക്കിയിരുന്നു. ടെലികോം സേവന ദാതാക്കളും ഇ-സിം സേവനവുമായി രംഗത്തുണ്ട്. അതിന്റെ കൂടുതൽ മികവോടെയായിരിക്കും ഐഫോൺ 14 രംഗത്തെത്തുകയെന്നാണ് വിവരം.
Keywords: Latest-News, Mobile Phone, Smart Phone, America, World, Technology, Sim Card, Country, iPhone, iPhone 14, E-Sim iPhone, Apple may launch eSIM-only iPhone 14 model in some markest.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.