ആപിള്‍ ഐഫോണിന്റെ നിര്‍മാണം നിര്‍ത്തിവെക്കുന്നു; 10 വര്‍ഷത്തിനിടെ ഇത് ആദ്യം; കാരണം ഉണ്ട്!

 


ന്യൂയോര്‍ക്: (www.kvartha.com 11.12.2021) 10 വര്‍ഷത്തിനിടെ ഇത് ആദ്യമായി ആപിള്‍ ഐഫോണിന്റെ നിര്‍മാണം നിര്‍ത്തിവെക്കുന്നു. കോവിഡിനെ തുടര്‍ന്ന് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടു പോലും ആപിള്‍ തങ്ങളുടെ ഐഫോണിന്റെ ഉത്പാദനം കുറച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഘടകഭാഗങ്ങളുടെ കുറവാണ് ആപിളിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്.

ആപിള്‍ ഐഫോണിന്റെ നിര്‍മാണം നിര്‍ത്തിവെക്കുന്നു; 10 വര്‍ഷത്തിനിടെ ഇത് ആദ്യം; കാരണം ഉണ്ട്!

ഒക്ടോബറില്‍ തന്നെ ആപിള്‍ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇത് ഐഫോണ്‍ 13 സീരീസ് നിര്‍മാണത്തെക്കുറിച്ചുള്ള കമ്പനിയുടെ ആവലാതിയും പുറത്തു കൊണ്ടുവന്നിരുന്നു. നേരത്തെ, വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ 90 ദശലക്ഷം പുതിയ ഐഫോണ്‍ യൂനിറ്റുകള്‍ നിര്‍മിക്കുമെന്ന് ആപിള്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് 10 ദശലക്ഷം യൂനിറ്റുകളായി കുറച്ചു.

രണ്ട് ആപിള്‍ ഉല്‍പന്നങ്ങളുടെയും അസംബ്ലി ലൈനുകള്‍ 'നിരവധി ദിവസത്തേക്ക്' നിര്‍ത്തിവച്ചു. അവയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ കുറവ് മൂലമാണ് ഇത്തരത്തില്‍ സംഭവിച്ചത് എന്ന് നികി ഏഷ്യ റിപോര്‍ട് ചെയ്യുന്നു.

ചൈനയിലെ വൈദ്യുതി ഉപയോഗത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളും ഉല്‍പാദന ലൈനുകള്‍ നിര്‍ത്തിയതിനെ ബാധിച്ചു. മഹാമാരിക്കാലത്തിന്റെ തുടക്കത്തിനുശേഷം, ആപിള്‍ അതിന്റെ ഉപകരണങ്ങളുടെ ഉല്‍പാദനത്തില്‍ വിതരണ ശൃംഖലയുടെ നേരിട്ടുള്ള സ്വാധീനം ചെലുത്തുന്നത് ഇതാദ്യമാണ്.

ആപിളിന് അതിന്റെ യൂനിറ്റുകള്‍ക്കുള്ള സപ്ലൈസ് വളരെ നേരത്തെ തന്നെ സുരക്ഷിതമാക്കാന്‍ കഴിഞ്ഞതിനാല്‍ അതുവരെ അതിജീവിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പക്ഷേ, തടസം നിലനില്‍ക്കുന്നുവെന്നും ഘടകങ്ങളുടെ നിരന്തരമായ വിതരണം ഇനി നിലനിര്‍ത്താന്‍ കഴിയില്ലെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

നിര്‍മാണത്തിന്റെ കാര്യത്തില്‍, റിപോര്‍ട് ഹൈലൈറ്റ് ചെയ്യുന്നതുപോലെ ഈ കാലയളവ് സാധാരണയായി ആപിളിന് വളരെ ഉല്‍പാദനക്ഷമമാണ്. സാധാരണയായി, ഒക്ടോബര്‍ ആദ്യവാരം ആപിളിന്റെ വിതരണക്കാരായ ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നിവ ദിവസത്തില്‍ 24 മണിക്കൂറായി ഉല്‍പാദനം വര്‍ധിപ്പിക്കും.

എന്നാല്‍ ഈ വര്‍ഷം അതിന് വിരുദ്ധമായ സാഹചര്യമാണുള്ളത്. ഇപ്പോള്‍, ആപിള്‍ വിതരണക്കാര്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കുന്നു. നേരത്തെ ഇക്കാലയളവില്‍ ഓവര്‍ടൈം നല്‍കിയിരുന്ന സ്ഥാനത്താണിത്. ഒരു സപ്ലൈ ചെയിന്‍ മാനജര്‍ പറയുന്നതനുസരിച്ച്, പ്രവര്‍ത്തിക്കാന്‍ പരിമിതമായ ഘടകങ്ങളും ചിപുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഓവര്‍ടൈം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ ആപിള്‍ നടപടിയെടുത്തുവെന്നാണ്.

മിക്കവാറും, ഈ ക്ഷാമം വരും വര്‍ഷത്തില്‍ ആപിളിന്റെ വരുമാന പ്രതീക്ഷകളെ തന്നെ ബാധിക്കും എന്നുള്ള വിലയിരുത്തലുമുണ്ട്. ബില്യന്‍ കണക്കിന് ഡോളറിന്റെ വന്‍ ഇടിവാണ് പ്രതീക്ഷിക്കുന്നത്. പലപ്പോഴും, ആളുകള്‍ തങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒരു ക്രിസ്മസ് സമ്മാനമായി ആപിള്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍, ഇവര്‍ക്ക് ഇത് ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് ആപിള്‍ തന്നെ പറയുന്നു.

Keywords:  Apple Halts iPhone And iPad Production For The First Time In 10 Years, New York, News, Business, Technology, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia