അപോഫിസ് ഭൂമിയില്‍ ഇടിച്ചിറങ്ങിയേക്കാം.! 2029 ല്‍ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന ചിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ അതിവേഗം കടന്നുപോകും
Oct 30, 2020, 09:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടോക്യോ: (www.kvartha.com 30.10.2020) 300 മീറ്റര്‍ വലിപ്പമുള്ള അപോഫിസ് ഛിന്നഗ്രഹത്തിന്റെ വേഗതയില്‍ ക്രമാതീത വര്‍ധനവുണ്ടായതായി കണ്ടെത്തല്‍. അതിനാല്‍ അപോഫിസ് ഛിന്നഗ്രഹം ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രവചനം. ജപ്പാന്റെ സുബറു ടെലിസ്‌കോപിലൂടെയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.

2029 ഏപ്രില്‍ 13 ന് ഈ ചിന്നഗ്രം ഭൂമിയ്ക്കരികിലൂടെ അതിവേഗം കടന്നുപോവുമെന്നാണ് കണക്കാക്കുന്നത്. ഇത് നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാനാവുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. നമ്മുടെ ഉപഗ്രഹങ്ങള്‍ക്കരികിലൂടെയായിരിക്കും ഇതിന്റെ പോക്ക്.
യാര്‍ക്കോവ്‌സ്‌കി പ്രതിഭാസത്തെ തുടര്‍ന്നാണ് അപോഫിസ് ഛിന്നഗ്രഹത്തിന്റെ വേഗത വര്‍ധിച്ചത്. ബഹിരാകാശത്ത് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ക്ക് മേല്‍ ക്രമാതീതമായി ചൂടുവര്‍ധിക്കുകയും അത് മൂലം ഛിന്നഗ്രഹം ചൂട് പുറംതള്ളുകയും ഇത് ഛിന്നഗ്രത്തിന്റെ വേഗത വര്‍ധിക്കുന്നതിനുള്ള കാരണമാവുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഇത് ബഹികാശ വസ്തുക്കളുടെ ഭ്രമണപഥ മാറ്റങ്ങള്‍ക്കും കാരണമായേക്കാം.
യാര്‍ക്കോവ്‌സ്‌കി പ്രതിഭാസം മൂലം അപോഫിസ് ചിന്നഗ്രഹത്തിന്റെ സഞ്ചാര പാത പ്രവചിക്കാന്‍ പ്രയാസമാണ്. ഇക്കാരണം കൊണ്ട് ഇത് ഭൂമിയില്‍ പതിക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാന്‍ സാധിക്കില്ല. നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന അകലത്തിലൂടെ ഇത് കടന്നുപോവുമെന്ന പ്രവചനം അതിന് ഒറു ഗതിമാറ്റമുണ്ടായാല്‍ ഭൂമി അപകടത്തിലാവുമെന്ന സൂചനയും നല്‍കുന്നു.
2068 ല്‍ ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത സംശയിച്ചിരുന്നുവെങ്കിലും ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ യാര്‍കോവ്‌സ്‌കി പ്രഭാവം അപോഫിസ് ഛിന്നഗ്രഹത്തിന്‍ കണ്ടെത്തിയതോടെ 2068 ല്‍ ഇത് പതിച്ചേക്കാനിടയുണ്ടെന്ന നിരീക്ഷണത്തിലാണ് ഗവേഷകര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.