Transgender Candidate | ബംഗ്ലാദേശിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തുന്ന ആദ്യ ട്രാന്‍സ് വനിതയായി അനോവര ഇസ്ലാം റാണി; മത്സരിക്കുക രംഗ്പൂര്‍-3 നിയോജക മണ്ഡലത്തില്‍

 


ധാക്ക: (KVARTHA) ബംഗ്ലാദേശിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തുന്ന ആദ്യ ട്രാന്‍സ് വനിതയായി അനോവര ഇസ്ലാം റാണി. ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ് വ്യക്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വടക്കന്‍ മേഖലയിലെ രംഗ്പൂര്‍-3 നിയോജക മണ്ഡലത്തില്‍ നിന്നായിരിക്കും റാണി മത്സരിക്കുക.

Transgender Candidate | ബംഗ്ലാദേശിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തുന്ന ആദ്യ ട്രാന്‍സ് വനിതയായി അനോവര ഇസ്ലാം റാണി; മത്സരിക്കുക രംഗ്പൂര്‍-3 നിയോജക മണ്ഡലത്തില്‍

റാണിയുടെ സ്ഥാനാര്‍ഥിത്വം രാജ്യത്തിന്റെ രാഷ്ട്രീയത്തിലുണ്ടായ വികസനത്തിന്റെ ഫലമാണെന്നും ഇത് രാജ്യത്തെ പ്രതിരോധത്തിന്റെയും മാറ്റത്തിന്റെയും പ്രതീകമാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. 849 ട്രാന്‍സ്‌ജെന്‍ഡര്‍ വോടര്‍മാരാണ് നിലവില്‍ രാജ്യത്തുള്ളത്. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വോടെടുപ്പ് ആരംഭിച്ച് വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും. ജനുവരി എട്ടിനാണ് വോടെണ്ണല്‍.

ബംഗ്ലാദേശിന്റെ 12-ാമത് പൊതുതിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ടി (BNP) 48 മണിക്കൂര്‍ രാജ്യവ്യാപക സമരം ആരംഭിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ ആറുമണിക്ക് ആരംഭിച്ച് തിങ്കളാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക് നടക്കുന്നത്.

ഭരണകൂടവേട്ടയില്‍ പ്രതിഷേധിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയ സുതാരമല്ലെന്നും ആരോപിച്ച് വോടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് പ്രതിപക്ഷം. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്റെ പാര്‍ടിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ബംഗ്ലാദേശ് അവാമി ലീഗ് അഞ്ചാം തവണയും വിജയിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്.

119 ദശലക്ഷത്തിലധികം വോടെര്‍മാരാണ് രാജ്യത്തുള്ളത്. 42,000 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 436 സ്വതന്ത്രരെ കൂടാതെ 27 രാഷ്ട്രീയ പാര്‍ടികളില്‍ നിന്നായി 1500ല്‍ അധികം സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്.

Keywords:  Anowara Islam Rani Is Bangladesh's 1st Transgender To Contest An Election, Bangladesh, News, Anowara Islam Rani, Election, Politics, Media, Candidate, Report, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia