ജര്‍മന്‍ ചാന്‍സിലറെ തത്തകള്‍ കൊത്തി. ചാന്‍സെലര്‍ കൊത്തുകൊണ്ട് കരയുന്ന ദൃശ്യങ്ങൾ വൈറൽ

 


ബെര്‍ലിന്‍: (www.kvartha.com 25.09.2021) ജര്‍മന്‍ ചാന്‍സെലര്‍ ഏൻജല മെർകലിനെ പക്ഷി സങ്കേതം സന്ദര്‍ശിക്കുന്നതിനിടെ തത്തകള്‍ കൊത്തി. ജര്‍മന്‍ രാഷ്ട്രതലൈവിയുടെ പക്ഷിയുടെ കൊത്ത് കൊണ്ട് കരയുന്ന ഫോടോ വൈറലാണ്. ഏൻജല മെർകലിന്‍റെ നിയോജക മണ്ഡലമായ മെകലന്‍ബര്‍‍ഗിലെ മാര്‍ലോ ബേര്‍ഡ് പാര്‍കിലാണ് സംഭവം.

   
ജര്‍മന്‍ ചാന്‍സിലറെ തത്തകള്‍ കൊത്തി. ചാന്‍സെലര്‍ കൊത്തുകൊണ്ട് കരയുന്ന ദൃശ്യങ്ങൾ വൈറൽ



പടിഞ്ഞാറന്‍ പൊമെറിയനിലെ ഈ പക്ഷി സങ്കേതത്തില്‍ വച്ച് നിരവധി പക്ഷികളെ കയ്യിലും ചുമലിലും വച്ച് ചിത്രം എടുക്കാനുള്ള ശ്രമത്തിനിടയിലാണ്‌ തത്തകളുടെ കൊത്ത് കൊണ്ടത്. ഓസ്ട്രേലിയന്‍ റെയിന്‍ബോ ലോറികീറ്റ് എന്ന തത്തകളാണ് ജര്‍മന്‍ ചാന്‍സെലര്‍ കൈയ്യിലെടുത്തത്. ആറോ ഏഴോ തത്തകളെ കയ്യിലെ ബൗളില്‍ ആഹാരം വച്ച് ആകര്‍ഷിച്ച് കയ്യിലിരുത്തി ഫോടോ എടുക്കാനായിരുന്നു ശ്രമം.

കാര്യമായ പരിക്കൊന്നും ഇല്ലെങ്കിലും ചാന്‍സെലര്‍ പക്ഷിയുടെ കൊത്ത് കൊണ്ട് കരയുന്ന ചിത്രങ്ങളിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

Keywords:  News, World, Photo, Viral, Australia,  Angela Merkel pecked by Australian lorikeets on the campaign trail in Germany. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia