77പേരെ കൊലപ്പെടുത്തിയ മുസ്ലിം വിരുദ്ധ തീവ്രവാദിക്ക് 21 വര്‍ഷം തടവ്
Aug 25, 2012, 09:10 IST
ഓസ്ലോ: നോര്‍വേയില്‍ 77 പേരെ കൊലപ്പെടുത്തിയ മുസ്ലിം വിരുദ്ധ തീവ്രവാദിക്ക് 21 വര്‍ഷത്തെ തടവ് ശിക്ഷ. ആന്‍ഡേഴ്‌സ് ബെഹ് റിംഗ് ബ്രെയ് വിക് എന്ന സ്വയം പ്രഖ്യാപിത മുസ്ലിം വിരുദ്ധ തീവ്രവാദിയെയാണ് കോടതി ശിക്ഷിച്ചത്.
നോര്‍വേയിലെ ഏറ്റവും വലിയ ശിക്ഷയാണ് 21 വര്‍ഷം തടവ്. ഇയാള്‍ മാനസിക രോഗിയല്ലെന്നും കോടതി വിലയിരുത്തി. തടവുശിക്ഷ സ്വീകരിക്കുമെന്നും മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയച്ചാല്‍ അപ്പീല്‍ നല്കുമെന്നും ബ്രെയ് വിക് വിചാരണവേളയില്‍ പറഞ്ഞിരുന്നു.
2011 ജൂലൈ 22നാണ് നോര്‍വേയില്‍ ആന്‍ഡേഴ്‌സ് ബെഹ് റിംഗ് ബ്രെയ് വിക് വെടിവച്ചും ബോംബെറിഞ്ഞും കൂട്ടക്കൊല നടത്തിയത്. ഓസ്ലോയിലെ ഗവണ്‍മെന്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ കാര്‍ബോംബ് പൊട്ടിച്ചശേഷം ലേബര്‍പാര്‍ട്ടി യുവജനവിഭാഗത്തിന്റെ വേനല്‍ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു 33കാരനായ ബ്രെയ് വിക് . വെടിവയ്പില്‍ 69 പേരും സ്‌ഫോടനത്തില്‍ എട്ടു പേരും മരിച്ചു.
SUMMERY: Oslo, Norway: Anders Behring Breivik got what he wanted - a prison term instead of an insanity ruling - as he received his sentence Friday for bomb and gun attacks that killed 77 people last year.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.