അഞ്ചലോട്ടക്കാരനിൽ നിന്ന് സ്പീഡ് പോസ്റ്റിലേക്ക്: തപാൽ ചരിത്രത്തിലൂടെ ഒര യാത്ര

 
Historical image of Anchal Ottakkaran (Postal runner)
Watermark

Representational Image generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സന്ദേശവാഹകൻ എന്നർഥമുള്ള 'ആഞ്ചെലസ്' എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം.
● 1951-ലാണ് അഞ്ചൽ സമ്പ്രദായം ഇന്ത്യൻ കമ്പിതപാൽ വകുപ്പിൽ ലയിച്ചത്.
● കേണൽ മൺട്രോയുടെ ഔദ്യോഗികകാലത്താണ് 'സന്ദേശവാഹക' ഏർപ്പാടിന് 'അഞ്ചൽ' എന്ന് പേര് നൽകിയത്.
● അഞ്ചലോട്ടക്കാർ ചിലങ്ക കെട്ടിയ വടിയുമായി ഓടിയാണ് കത്തുകൾ എത്തിച്ചിരുന്നത്.
● ആദ്യകാലങ്ങളിൽ സർക്കാർ രേഖകൾ മാത്രമാണ് അഞ്ചലിലൂടെ എത്തിച്ചിരുന്നത്.

നവോദിത്ത് ബാബു 

(KVARTHA) ഇന്ന്, (ഒക്ടോബർ 9) ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ (UPU) ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874-ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10-ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു.

Aster mims 04/11/2022

ചരിത്രാതീതകാലം മുതൽക്കുതന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണന നൽകിപ്പോന്നിരുന്നു. വിളിച്ചുപറഞ്ഞും ചെണ്ടകൊട്ടിയറിച്ചും വാർത്തകൾ എത്തിച്ചുകൊടുത്തിരുന്ന പഴയകാലത്ത്, തിരക്കുള്ള പൊതുവഴികളുടെ ഓരത്ത് ശിലാഫലകങ്ങൾ സ്ഥാപിച്ചും ഈ കാര്യം സാധിച്ചുപോന്നു.

പിന്നീട് പക്ഷികളെയും മൃഗങ്ങളെയും ഇതിനായി ഉപയോഗിക്കുകയുണ്ടായി. വാർത്താവിനിമയോപാധികൾ സംഘടിതമായും സാമാന്യജനങ്ങൾക്കു ഉപയോഗപ്പെടുന്ന മട്ടിലും രൂപപ്പെട്ടതോടെയാണ് നാം ഇന്ന് കാണുന്ന തപാൽ സംവിധാനം ഉടലെടുക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവീസ് രൂപംകൊള്ളുന്നതിനുമുമ്പ് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന പഴയകാല ആഭ്യന്തര തപാൽ സമ്പ്രദായമാണ് അഞ്ചൽ സമ്പ്രദായം. 

1951-ൽ ഇന്ത്യൻ കമ്പിതപാൽ വകുപ്പിൽ ലയിക്കുന്നതുവരെ അഞ്ചൽ സമ്പ്രദായം നിലനിന്നു. സന്ദേശവാഹകൻ, ദൈവദൂതൻ എന്നെല്ലാം അർഥമുള്ള 'ആഞ്ചെലസ്' എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം.

കേരളത്തിൽ അതിപ്രാചീനകാലം മുതൽക്കുതന്നെ ചാരന്മാർ വഴി കത്തിടപാടുകൾ നടത്തിയിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലം മുതൽ വിരുത്തി (വൃത്തി) അനുഭവക്കാരായ ചാരന്മാർ മുഖാന്തരം സർക്കാർ സാധനങ്ങളും കൊട്ടാരം വക നീട്ടുകളും കച്ചേരികളിൽ എത്തിച്ചുകൊടുക്കാൻ ഒരു വ്യവസ്ഥ ആരംഭിച്ചു. 

അവർക്ക് സ്ഥാനചിഹ്നമായി ശംഖുമുദ്രയും 'ശ്രീപദ്മനാഭൻ തുണ' എന്ന് ലിഖിതമുള്ള വെള്ളിത്തടികളും നൽകിയിരുന്നു. തിരുവിതാംകൂറിലെ രാമവർമ്മ മഹാരാജാവ് കൊല്ലവർഷം 959-ൽ 'സന്ദേഹവാഹക' ഏർപ്പാടിൽ ചില പരിഷ്കാരങ്ങൾ വരുത്തി. അത് കേണൽ മൺട്രോയുടെ ഔദ്യോഗികകാലം വരെ നിലവിലിരുന്നു. കേണൽ മൺട്രോയാണ് സന്ദേശവാഹക ഏർപ്പാടിന് 'അഞ്ചൽ' എന്ന് നാമകരണം ചെയ്തത്.

റോഡുകൾക്ക് നിശ്ചിത ദൂരത്തിലായി ഓട്ടക്കാർ നിന്നിരുന്നു. ഇവർ ഒരു നിശ്ചിത ദൂരം സന്ദേശം കൊണ്ട് ഓടി അടുത്തയാൾക്ക് കൈമാറും. ഇങ്ങനെയാണ് സന്ദേശങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തിച്ചിരുന്നത്. ആദ്യകാലങ്ങളിൽ സർക്കാർ രേഖകൾ മാത്രമായിരുന്നു അഞ്ചലിലൂടെ എത്തിച്ചിരുന്നത്. 

കൊല്ലവർഷം 1024 വരെ അഞ്ചൽ സർവ്വീസ് സർക്കാർ ആവശ്യത്തിനു മാത്രമേ ഉപയോഗപ്പെടുത്തിയിരുന്നുള്ളൂ. ഭാരതത്തിൽ പൊതുവായി തപാൽ സം‌വിധാനം നിലവിൽ വന്നപ്പോൾ അഞ്ചൽ വകുപ്പ് അതിൽ ലയിപ്പിക്കപ്പെടുകയുണ്ടായി.

കത്തുകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നവരാണ് അഞ്ചൽക്കാരൻ അഥവാ അഞ്ചലോട്ടക്കാരൻ. കാക്കി നിക്കറും ഉടുപ്പും തലയിൽ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു അഞ്ചൽക്കാരന്റെ വേഷം. 

ചിലങ്ക കെട്ടിയ ഒന്നരയടി നീളമുള്ള വടിയിൽ തപാൽ ഉരുപ്പടികൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഓടിയാണ് എത്തിച്ചിരുന്നത്. ഇങ്ങനെ ഓടുമ്പോൾ ചിലങ്ക കിലുങ്ങുകയും ആ ശബ്ദം കേട്ട് ആളുകൾ വഴി മാറിക്കൊടുക്കുകയും ചെയ്തിരുന്നു. അഞ്ചൽക്കാരന് അന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിച്ചിരുന്നു.

തപാൽ ചരിത്രത്തിലെ ഈ വിവരങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ? നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് ചരിത്രം ഓർത്തെടുക്കാം. 

Article Summary: World Post Day is observed today (Oct 9), recalling the history of postal systems, especially Kerala's Anchal system.

#WorldPostDay #Anchal #KeralaHistory #IndianPost #PostalSystem #Keralam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script