Know UK Rule | യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങൾ അറിയാൻ അവസരം; സംശയങ്ങൾക്കും ആശങ്കകൾക്കും നിയമ വിദഗ്ധർ മറുപടി നൽകും; ഐഒസി കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന 'നിയമസദസ്' ഫെബ്രുവരി 25ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ
Feb 13, 2024, 15:34 IST
ലണ്ടൻ: (KVARTHA) ഐഒസി (യു കെ) - കേരള ചാപ്റ്റർ യു കെയിലെ പ്രമുഖ നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന 'നിയമസദസ്' ഫെബ്രുവരി 25 ഞായറാഴ്ച 1.30ന് നടക്കും. യു കെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങൾ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴിൽ സംബന്ധമായി അടുത്തിടെ യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ നിയമസദസിലൂടെ നൽകും.
കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു പങ്കെടുക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റ്ഫോം ആയ സൂം (ZOOM) മുഖേനയാണ് പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്. യു കെയിലെ കുടിയേറ്റ നിയമങ്ങളും അനുബന്ധ വിഷയങ്ങളും വിശദമാക്കിക്കൊണ്ട് നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ - യു കെ ചാപ്റ്റർ പ്രസിഡന്റുമായ സോണിയ സണ്ണി മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയിൽ സംബന്ധിക്കുന്നവർക്ക് വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ പാനലുമായി സംവദിക്കാൻ അവസരം ഉണ്ടായിരിക്കും. സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും പരിപാടിയിലൂടെ ലീഗൽ സെൽ നൽകുന്നതാണ്. വിദ്യാർഥികളുൾപ്പടെ യു കെയിൽ പുതുതായി എത്തിയ ആളുകൾക്ക് വിശദാoശങ്ങൾ വളരെ എളുപ്പത്തിൽ ഗ്രഹിക്കാൻ ഉതകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന സെമിനാർ വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.
സൂം ലിങ്ക്:
https://us05web(dot)zoom(dot)us/j/81891852730?pwd=D4sphnt0hLzaYUxZ2mmOFJCevjblxj.1
കൂടുതൽ വിവരങ്ങൾക്ക്:
അപ്പച്ചൻ കണ്ണഞ്ചിറ: +44 7737 956977
റോമി കുര്യാക്കോസ്: +44 7776646163
ജെന്നിഫർ ജോയ്: +44 7791 354511
അജി ജോർജ്: +44 7587 833790
അഡ്വ. ബിബിൻ ബോബച്ചൻ: +44 7442 547939
Keywords: News, World, London, UK Rules, IOC, Immigration, London, Online Platform, An opportunity to learn about the new immigration laws in the UK.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.