ഒരു വലിയ കാര്യം സംഭവിച്ചുവെന്ന് ട്രംപിന്റെ ട്വീറ്റ്; ദാഇഷ് തലവന്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 27.10.2019) ഒരു വലിയ കാര്യം സംഭവിച്ചിരിക്കുന്നു എന്ന ട്രംപിന്റെ ട്വീറ്റ് പുറത്തുവന്നതോടെ ദാഇഷ് തലവന്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന നല്‍കി ലോക മാധ്യമങ്ങള്‍. സിറിയയില്‍ ദാഇഷ് ഭീകരര്‍ക്കെതിരെ സൈനിക നീക്കം നടത്തിയെന്ന സൂചന വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പുറത്തു വിട്ടിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റ് പുറത്തു വന്നത്.

ഒരു വലിയ കാര്യം സംഭവിച്ചുവെന്ന് ട്രംപിന്റെ ട്വീറ്റ്; ദാഇഷ് തലവന്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍


അമേരിക്ക നടത്തിയ സൈനിക നീക്കത്തില്‍ ദാഇഷ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. അല്‍ ബാഗ്ദാദിയെ ലഷ്യമിട്ട് സിറിയയില്‍ ദാഇഷിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ട്രംപ് അനുമതി നല്‍കിയിരിന്നു. രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ യുഎസ് ഉദ്യോഗസ്ഥന്‍ സിറിയയില്‍ ഓപ്പറേഷന്‍ നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.


2010 ലാണ് അല്‍ ബാഗ്ദാദി ഭീകരസംഘടനായായ ദാഇഷിന്റെ തലവനാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിഞ്ഞുവരികയാണ്. ബാഗ്ദാദിയെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി 60 കോടി രൂപയാണ് യുഎസ് വിദേശകാര്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Keywords:  News, World, Terrorism, America, Washington, Donald-Trump, Media, US Army, Army, President Trump to deliver 'major statement' Sunday, White House says
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script