നാലുമിനുറ്റ് കൊണ്ട് 20,000 കലോറി ബർഗർ കഴിച്ച് അമേരികൻ സ്വദേശിയുടെ റെകോർഡ് നേട്ടം; ദൃശ്യങ്ങൾ വൈറലായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നെവാഡ: (www.kvartha.com 23.08.2021) നാലുമിനിറ്റ് 10 സെകൻഡിനുള്ളിൽ 20,000 കലോറി ബർഗർ കഴിച്ച് അമേരികൻ സ്വദേശി റെകോർഡിട്ടു. ലാസ് വേഗാസിലെ ഹേർട് അറ്റാക് ഗ്രിലിൽ നടന്ന ഓക്റ്റിയൂപിൽ ബൈപാസ് ചലെഞ്ചിൽ പങ്കെടുത്താണ് മാറ്റ് സ്റ്റോണി റെകോർഡ്‌ നേടിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

    
നാലുമിനുറ്റ് കൊണ്ട് 20,000 കലോറി ബർഗർ കഴിച്ച് അമേരികൻ സ്വദേശിയുടെ റെകോർഡ് നേട്ടം; ദൃശ്യങ്ങൾ വൈറലായി



40 സ്ലൈസ് ബേകൺ, 8.5 പാറ്റീസ്, 16 സ്ലൈസ് ചീസ്, ഒരു മുഴുവൻ ഉള്ളി, രണ്ട് തക്കാളി, മുളക്, ബൺ എന്നിവ അടങ്ങിയതായിരുന്നു ബർഗർ. 2.94 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. ഓക്റ്റിയൂപിൽ ബൈപാസ് ബർഗറിന് 24.02 ഡോളറും 40 ബേകൺ സ്ലൈസുകൾക്ക് 7.39 ഡോളറും അധിക വിലയുണ്ട്.

മാറ്റ്, ബർഗറിനെ മൂന്ന് കൂമ്പാരങ്ങളായി വേർതിരിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് അയാൾ വെള്ളം കുടിച്ചു കൊണ്ട് ബർഗറിന്റെ മൂന്ന് കൂമ്പാരങ്ങളും കഴിച്ചു തീർത്തു. 4.10 സെകൻഡ് ആയപ്പോൾ ജഡ്‌ജ്‌ ചലെഞ്ച് പൂർത്തീകരിച്ചുവെന്ന് അറിയിച്ചു.

മുൻ റെകോർഡ് ഏഴ് മിനിറ്റ് 42 സെകൻഡ് ആയിരുന്നു. ഗ്രിലിലെ ജീവനക്കാരനായ മികി സുഡോയാണ് ഇത് സ്ഥാപിച്ചത്.

Keywords:  News, World, America, Record, Food, Judge, Challenge, Burger, American man break the record of eating 20,000-calorie burger in four minutes.
Aster mims 04/11/2022

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia