ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് പ്രമുഖ അമേരിക്കന്‍ ചെറുകഥാകൃത്ത് ലിഡിയ ഡേവിസ് അര്‍ഹയായി. ലണ്ടനിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ചെറുകഥാ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനയാണ് ആല്‍ബനി യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിങ് പ്രൊഫസറായ ലിഡിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
അറുപതിനായിരം പൗണ്ടാണ് സമ്മാനത്തുക. ബ്രെയ്ക്ക് ഇറ്റ് ഡൗണ്‍ , വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സ് എന്നിവയാണ് ലിഡിയ ഡേവിസിന്റെ പ്രധാനകൃതികള്‍. ഒറ്റവാചകങ്ങളിലാണ് ലിഡിയ ഒട്ടുമിക്ക ചെറുകഥകളും എഴുതിയിട്ടുള്ളത്. ലിഡിയ ഡേവിസിന്റെപുതിയ കഥാസമാഹാരം കാണ്‍ട് ആന്റ് വോണ്‍ട് അടുത്ത വര്‍ഷം പുറത്തിറങ്ങും. സാഹിത്യരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കാണ് മാന്‍ ബുക്കര്‍ പുരസ്‌കാരം സമ്മാനിക്കുന്നത്.
ആഹറോണ്‍ ആപ്പിള്‍ ഫീല്‍ഡ് (ഇസ്രയേല്‍), മരിലിയന്‍ റോബിന്‍സണ്‍ (യു.എസ്.എ.), ഇംതിസാര്‍ ഹുസൈന്‍ (പാകിസ്താന്‍ ), യാന്‍ ലിയാന്‍ക (ചൈന), മറിയ ദിയായെ (ഫ്രാന്‍സ്), ജോസിപ് നൊവാന്‍ കൊവിച്ച് (കാനഡ) , വ്‌ളാദിമര്‍ സൊറൊകിന്‍ (റഷ്യ), പീറ്റര്‍ സറ്റാം (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരെയും പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു.
Key Words: American author, Lydia Davis , Man Booker International Prize, Victoria and Albert Museum , Christopher Ricks, Elif Batuman, Aminatta Forna, Yiyun Li and Tim Parks.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.