യുഎസ്- ബ്രിട്ടിഷ് ചാരസംഘടനകള്‍ വിമാന യാത്രക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു
Dec 9, 2016, 12:14 IST
പാരിസ്: (www.kvartha.com 09.12.2016) യുഎസ്- ബ്രിട്ടിഷ് ചാരസംഘടനകള്‍ വിമാന യാത്രക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എയര്‍ ഫ്രാന്‍സ് അടക്കമുള്ള വിമാനങ്ങളിലാണ് യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടത്തിയത്. ഫ്രഞ്ച് പത്രമായ ലെമോന്‍ദി ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എഡ്വേഡ് സ്‌നോഡന്‍ പുറത്തുവിട്ട രഹസ്യരേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
എയര്‍ ഫ്രാന്‍സ് വിമാനങ്ങള്‍ ഭീകരര്‍ നോട്ടമിട്ടിരുന്നുവെന്ന കാരണം പറഞ്ഞാണ് യുഎസ് നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിയും (എന്‍എസ്എ) ബ്രിട്ടിഷ് ജിസിഎച്ച്ക്യൂവും യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സംവിധാനമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2012ല്‍ 27 വിമാനക്കമ്പനികള്‍ യാത്രയ്ക്കിടെ വൈ ഫൈ സൗകര്യത്തിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകും. യാത്രക്കാരന്‍ ഫോണ്‍ വീണ്ടും ഓണ്‍ ചെയ്യുന്നതോടെ പാസ്‌വേഡ് അടക്കം എല്ലാ വിവരങ്ങളും ഇന്റലിജന്‍സ് ഏജന്‍സിക്കു ലഭിക്കുമെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍, ഭീകരഭീഷണി മൂലം ലോകത്തിലെ എല്ലാ വിമാനസര്‍വീസുകളും നിരീക്ഷണത്തിലാകാറുണ്ടെങ്കിലും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചു വിവരമൊന്നുമില്ലെന്ന് എയര്‍ ഫ്രാന്‍സ് അധികൃതര്‍ പറഞ്ഞു.
എന്‍എസ്എ മുന്‍ ഉദ്യോഗസ്ഥനായ എഡ്വേഡ് സ്‌നോഡന്‍ 2013ല്‍ ആയിരക്കണക്കിനു യുഎസ് രഹസ്യരേഖകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതു ഏറെ വിവാദമായിരുന്നു. ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിനുശേഷം സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ യുഎസ് ഏജന്‍സികള്‍ നടത്തിയ വ്യാപകമായ രഹസ്യനിരീക്ഷണങ്ങളുടെ വിവരങ്ങളാണു സ്‌നോഡന്‍ പരസ്യപ്പെടുത്തിയത്.

Also Read:
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു
Keywords: American and British Spy Agencies Targeted In-Flight Mobile Phone Use, Passenger, Paris, Report, France, Terror Threat, Media, New York, Secret, Message, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.