തെറ്റായ വെബ്മാപ്പ് അമേരിക്ക നീക്കം ചെയ്തു

 


ADVERTISEMENT

തെറ്റായ വെബ്മാപ്പ് അമേരിക്ക നീക്കം ചെയ്തു
വാഷിങ്ടണ്‍: പാക് അധീന കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച മാപ്പുകള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിനെതുടര്‍ന്നാണ് തെറ്റായ മാപ്പ് നീക്കം ചെയ്തത്. www.state. gov എന്ന വെബ് സൈറ്റിലെ തെറ്റായ മാപ്പുകളാണ്‌ നീക്കം ചെയ്തത്.

മാപ്പില്‍ രേഖപ്പെടുത്തിയ അതിര്‍ത്തി വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ് മാപ്പുകള്‍ നീക്കം ചെയ്തതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിക്ടോറിയ നുലാന്‍ഡ് അറിയിച്ചു.
English Summary
Washington: America removed the false maps of India from their website www.state.gov.



Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia