Killed | അമേരികയില്‍ മലയാളിയായ വയോധികന്‍ കുത്തേറ്റ് മരിച്ചു; മകന്‍ അറസ്റ്റില്‍
Feb 18, 2024, 08:48 IST
വാഷിങ്ടന്‍: (KVARTHA) അമേരികയില്‍ മലയാളിയായ വയോധികന്‍ കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശിയായ മാനുവല്‍ തോമസ് എന്ന 61കാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ന്യൂജെഴ്‌സിയിലാണ് സംഭവം. മാനുവല്‍ തോമസിന്റെ മകന്‍ മെല്‍വിന്‍ തോമസ് (32) ആണ് പിതാവിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് സൂചന.
മാനുവലിന്റെ ഭാര്യ ലിസ 2021ല്‍ മരിച്ചിരുന്നു. മെല്‍വിന്‍ തോമസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മെല്‍വിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് മെല്‍വിന്‍ കൊല നടത്തിയത്. ഇയാള്‍ കുറ്റമേറ്റെടുത്തതായി പൊലീസ് പറഞ്ഞു.
പിതാവിനെ കൊല ചെയ്ത ശേഷം ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മെല്‍വിന്‍ രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് മാനുവലിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തെ അപമാനിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആയുധം ഒളിപ്പിക്കല്‍ എന്നീ കുറ്റങ്ങളും മെല്‍വിനെതിരെ ചുമത്തി ഇയാളെ ജയിലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. വരുംദിവസങ്ങളില്‍ കോടതിയില്‍ ഹാജരാക്കും. മറ്റ് മക്കള്‍: ലെവിന്‍, ആഷ്ലി.
ഇന്‍ഷുറന്‍സ് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് മാനുവല്‍. മലയാളി കൂട്ടായ്മയിലൊക്കെ സജീവമായിരുന്നു മാനുവല്‍. പലര്‍ക്കും സഹായങ്ങള്‍ ചെയ്തിരുന്ന സൗമ്യനായ വ്യക്തി എന്നാണ് അറിയപ്പെട്ടിരുന്നത്. അതേസമയം മെല്‍വിന്‍ വിവാഹമോചിതനും തൊഴില്‍രഹിതനുമായിരുന്നുവെന്നാണ് വിവരം. ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തെ നടുക്കിയിരിക്കുകയാണ് ഈ കൊലപാതകം.
Keywords: News, World, World-News, Police-News, Crime-News, Police, Arrested, Son, Father, America, News, Malayali, Elderly Man, Killed, New Jersey, America: Malayali elderly man killed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.