കൊറോണ വൈറസ് ബാധ മൂലം മരിച്ച നേതാവിന്റെ മൃതദേഹം തിരിച്ച് കിട്ടിയതോടെ ആമസോണിലെ ഗോത്രവര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയ ആറ് പേരെ വിട്ടയച്ചു
Jul 6, 2020, 18:01 IST
ADVERTISEMENT
ആമസോണ്‍: (www.kvartha.com 06.07.2020) കൊറോണ വൈറസ് ബാധ മൂലം മരിച്ച നേതാവിന്റെ മൃതദേഹം തിരിച്ച് കിട്ടിയതോടെ ആമസോണിലെ ഗോത്രവര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയ ആറ് പേരെ വിട്ടയച്ചതായി സര്‍ക്കാര്‍ അറിയിച്ചു. നേതാവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ചാണ് ആറ് പേരെ തട്ടിക്കൊണ്ടു പോയത്.
രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് പട്ടാളക്കാര്‍, രണ്ട് പ്രദേശവാസികള്‍ എന്നിവരെയാണ് പെറു അതിര്‍ത്തിക്കടുത്തുള്ള കുമയ് ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയത്.
ഗോത്രവര്‍ക്കാരുടെ നേതാവ് കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇയാളുടെ മൃതദേഹം സംസ്‌കരിച്ചിരുന്നുവെങ്കിലും പിന്നീട് മൃതദേഹം തിരിച്ചെടുത്ത് ഇവര്‍ക്ക് തന്നെ നല്‍കിയിരുന്നു. തെക്ക് കിഴക്കന്‍ ഇക്വഡോറിലുള്ള ആമസോണ്‍ കാടുകളിലെ പാസ്താസ പ്രവിശ്യയില്‍ വച്ചാണ് ഇവര്‍ തട്ടിക്കൊണ്ട് പോയവരെ തിരിച്ചയച്ചത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രി മരിയ പോളോ റോമ ട്വിറ്ററിലൂടെ അറിയിച്ചു.
ഏകദേശം 600 ലധികം ആളുകള്‍ ചേര്‍ന്നാണ് ഇവരെ തടവിലാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് പൊലീസ് കമാന്‍ഡര്‍ ജനറല്‍ പട്രീഷോ കാരില്ലയാണ്. പ്രത്യേക സംഘമാണ് ഗോത്ര നേതാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞ് കുമോയ് ഗ്രാമത്തിലേക്ക് കൊണ്ടുപോയതായി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതമായ രാജ്യങ്ങളില്‍ ഒന്നാണ് ഇക്വഡോര്‍. 61000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 4800 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Keywords: News, World, Kidnap, Leader, Death, COVID-19, Police, Soldiers, Amazon tribe releases kidnapped people after body of leader returned
രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് പട്ടാളക്കാര്‍, രണ്ട് പ്രദേശവാസികള്‍ എന്നിവരെയാണ് പെറു അതിര്‍ത്തിക്കടുത്തുള്ള കുമയ് ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയത്.
ഗോത്രവര്‍ക്കാരുടെ നേതാവ് കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇയാളുടെ മൃതദേഹം സംസ്‌കരിച്ചിരുന്നുവെങ്കിലും പിന്നീട് മൃതദേഹം തിരിച്ചെടുത്ത് ഇവര്‍ക്ക് തന്നെ നല്‍കിയിരുന്നു. തെക്ക് കിഴക്കന്‍ ഇക്വഡോറിലുള്ള ആമസോണ്‍ കാടുകളിലെ പാസ്താസ പ്രവിശ്യയില്‍ വച്ചാണ് ഇവര്‍ തട്ടിക്കൊണ്ട് പോയവരെ തിരിച്ചയച്ചത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രി മരിയ പോളോ റോമ ട്വിറ്ററിലൂടെ അറിയിച്ചു.
ഏകദേശം 600 ലധികം ആളുകള്‍ ചേര്‍ന്നാണ് ഇവരെ തടവിലാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് പൊലീസ് കമാന്‍ഡര്‍ ജനറല്‍ പട്രീഷോ കാരില്ലയാണ്. പ്രത്യേക സംഘമാണ് ഗോത്ര നേതാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞ് കുമോയ് ഗ്രാമത്തിലേക്ക് കൊണ്ടുപോയതായി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതമായ രാജ്യങ്ങളില്‍ ഒന്നാണ് ഇക്വഡോര്‍. 61000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 4800 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

