ആദ്യം ടിക് ടോക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാവശ്യം പിന്നെ നടപടിയില്‍ നിന്നും 'യൂടേണ്‍' അടിച്ച് ആമസോണ്‍
Jul 11, 2020, 10:29 IST
ADVERTISEMENT
വാഷിംഗ്ടണ്‍ ഡിസി: (www.kvartha.com 11.07.2020) ആദ്യം ടിക് ടോക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാവശ്യപ്പെട്ട ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ പിന്നീട് നടപടിയില്‍ നിന്ന് പിന്തിരിയുന്നു. ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ആമസോണ്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. നിങ്ങളുടെ മൊബൈലില്‍ ടിക് ടോക്ക് ആപ് ഉണ്ടെങ്കില്‍ അത് എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നായിരുന്നു സന്ദേശം.
വെള്ളിയാഴ്ച രാവിലെയാണ് കമ്പനി നിര്‍ദേശം ഇ-മെയില്‍ സന്ദേശമായി ജീവനക്കാര്‍ക്ക് ലഭിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ ആമസോണ്‍ ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍, തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നതടക്കമുള്ള വിശദീകരണവുമായി ടിക് ടോക്ക് കമ്പനി തന്നെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഇ-മെയില്‍ സന്ദേശം അബദ്ധത്തില്‍ അയച്ചതാണെന്നും ടിക് ടോക്കിനോടുള്ള സമീപനം പഴയതു തന്നെയായിരിക്കുമെന്നും ആമസോണ്‍ അറിയിച്ചത്.
അതേ സമയം ഇന്ത്യയ്ക്ക് പിന്നാലെ ടിക്ടോക്ക് ആഗോളതലത്തില്‍ നിരോധിക്കാനുള്ള നീക്കങ്ങളും നടക്കുന്നു. ഓസ്‌ട്രേലിയയും നിരോധിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയും ഇത്തരം ഒരു നീക്കം ആരംഭിച്ചത്.
Keywords: News, World, international, Online, Business, Technology, Email, China, Application, Australia, Amazon says email to employees banning TikTok was a mistake
വെള്ളിയാഴ്ച രാവിലെയാണ് കമ്പനി നിര്‍ദേശം ഇ-മെയില്‍ സന്ദേശമായി ജീവനക്കാര്‍ക്ക് ലഭിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ ആമസോണ്‍ ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍, തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നതടക്കമുള്ള വിശദീകരണവുമായി ടിക് ടോക്ക് കമ്പനി തന്നെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഇ-മെയില്‍ സന്ദേശം അബദ്ധത്തില്‍ അയച്ചതാണെന്നും ടിക് ടോക്കിനോടുള്ള സമീപനം പഴയതു തന്നെയായിരിക്കുമെന്നും ആമസോണ്‍ അറിയിച്ചത്.
അതേ സമയം ഇന്ത്യയ്ക്ക് പിന്നാലെ ടിക്ടോക്ക് ആഗോളതലത്തില്‍ നിരോധിക്കാനുള്ള നീക്കങ്ങളും നടക്കുന്നു. ഓസ്‌ട്രേലിയയും നിരോധിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയും ഇത്തരം ഒരു നീക്കം ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

