Amazon | ആമസോൺ ഏറ്റവും വലിയ പിരിച്ചുവിടലിലേക്ക്; 10,000 ജീവനക്കാർ തെറിക്കും; കാരണമിതാണ്

 


വാഷിംഗ്ടൺ: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ റീടെയിൽ കംപനിയായ ആമസോൺ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപോർട്. നേരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററും ഫേസ്ബുകിന്റെ മെറ്റയും പിന്നീട് മൈക്രോസോഫ്റ്റും ജീവനക്കാരെ വൻതോതിൽ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആമസോണും ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനമെടുത്തിരിക്കുന്നത്.

ഈ ആഴ്ച നടപടിയുണ്ടാവുമെന്നാണ് വിവരം.             

Amazon | ആമസോൺ ഏറ്റവും വലിയ പിരിച്ചുവിടലിലേക്ക്; 10,000 ജീവനക്കാർ തെറിക്കും; കാരണമിതാണ്

എന്താണ് കാരണം?

ആമസോൺ കംപനിയുടെ വിൽപന കുറയുന്നതായും ഇതുമൂലം ചിലവ് കുറയ്ക്കാൻ സമ്മർദം വർധിക്കുന്നുവെന്നും റിപോർടുകൾ പറയുന്നു. ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വൻകിട കംപനികൾ ചിലവ് കുറയ്ക്കൽ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. അമേരിക, യൂറോപ് തുടങ്ങിയയിടങ്ങളിൽ സമ്പദ്‌വ്യവസ്ഥയിൽ താഴ്ചകളാണ് അടുത്ത മാസങ്ങളായി കണ്ടുവരുന്നത്.

ചിലവ് കുറയ്ക്കാൻ, ആമസോൺ റോബോടുകളുടെ ഉപയോഗം വർധിപ്പിക്കുന്നതായും വിവരമുണ്ട്. നിലവിൽ, ആമസോൺ വിതരണം ചെയ്യുന്ന ഏകദേശം നാലിൽ മൂന്ന് പാകറ്റുകൾ ഏതെങ്കിലും തരത്തിലുള്ള റോബോടിക് സംവിധാനത്തിലൂടെ കടന്നുപോകുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പാകേജിംഗിൽ 100 ​​ശതമാനം റോബോടിക് സംവിധാനമുണ്ടാകുമെന്ന് ആമസോൺ റോബോടിക്‌സ് മേധാവി ടൈ ബ്രാഡി പറയുന്നു.

ഒരു ശതമാനം ജീവനക്കാർ പുറത്താകും

2021 ഡിസംബർ 31 വരെ ആമസോണിന് ഏകദേശം 1,608,000 മുഴുവൻ സമയ, പാർട് ടൈം ജീവനക്കാരുണ്ട്. ആമസോൺ 10,000 ജീവനക്കാരെ പുറത്താക്കിയാൽ അത് കംപനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും.

Keywords: Amazon Plans To Lay Off 10,000 Employees As Losses Mount: Report, Washington, America, Top-Headlines, News, Latest-News, World, Report, Social Media, Twitter.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia