ബില്‍ഗേറ്റ്‌സിനെ പിന്തള്ളി സിഇഒ ജെഫ് ബെസോസ് ലോകത്തിലെ അതിസമ്പന്നന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 28/07/2017) മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ മറികടന്ന് ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി സ്വന്തമാക്കി. ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍ ആമസോണിന്റെ ഉടമയാണ് ബെസോസ്. 2013 മേയ് മുതല്‍ ബില്‍ ഗേറ്റ്‌സ് കൈയടക്കിവച്ചിരുന്ന ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവിയാണ് ബെസോസ് സ്വന്തമാക്കിയത്. ഫോബ്‌സ് മാസികയുടെ പുതിയ കണക്ക് പ്രകാരം 9070 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് ബെസോസിനുള്ളത്.

ബില്‍ഗേറ്റ്‌സിനെ പിന്തള്ളി സിഇഒ ജെഫ് ബെസോസ് ലോകത്തിലെ അതിസമ്പന്നന്‍

ആമസോണിന്റെ ഓഹരികള്‍ക്ക് വിലകൂടിയതാണ് ബെസോസിനെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാക്കിയത്. ഈ വര്‍ഷം ആമസോണിലെ വില്‍പ്പന 23 ശതമാനം വര്‍ധിപ്പിച്ചിരുന്നു. വില്‍പ്പന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 16 ശതമാനത്തില്‍ നിന്ന് 24 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചത്. മാധ്യമസ്ഥാപനമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്റെയും ഉടമസ്ഥന്‍ കൂടിയാണ് ജെഫ്. കഠിന പ്രയത്‌നത്തിലൂടെയാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ബെസോസ് പറഞ്ഞു. സാമൂഹിക സേവനത്തിനായി തന്റെ സമ്പത്തിന്റെ ഒരു ഭാഗം നീക്കിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Forbes: Amazon CEO Jeff Bezos was briefly the world's richest man,Washington, Online, News, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia