Executed | ചാരക്കുറ്റം ചുമത്തി മുന്‍ പ്രതിരോധ സഹമന്ത്രിയെ ഇറാന്‍ തൂക്കിലേറ്റി; പ്രതിഷേധിച്ച് ലോകരാജ്യങ്ങള്‍; പ്രാകൃത ഭരണകൂടത്തിന്റെ അതിഹീനമായ പ്രക്രിയയെന്ന് ബ്രിടീഷ് പ്രധാനമന്ത്രി ഋഷി സുനക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ടെഹ്‌റാന്‍: (www.kvartha.com) ഇരട്ട പൗരത്വം കണ്ടെത്തിയതിന് പിന്നാലെ മുന്‍ മന്ത്രിയെ ഇറാന്‍ തൂക്കിലേറ്റി. ചാരക്കുറ്റം ചുമത്തിയാണ് ഇറാന്റെ മുന്‍ പ്രതിരോധ സഹമന്ത്രി അലി റേസ അക്ബറിയെ ഭരണകൂടം തൂക്കിലേറ്റിയത്. വിചാരണ നടത്തി കുറ്റം തെളിഞ്ഞ ശേഷമാണു വധശിക്ഷയെന്ന് ഇറാന്‍ പറയുമ്പോഴും ബ്രിടന്‍ അത് അംഗീകരിക്കുന്നില്ല. 
Aster mims 04/11/2022

ബ്രിടന്റെയും ഇറാന്റെയും പൗരത്വമാണ് അക്ബറിക്ക് ഉണ്ടായിരുന്നത്. തുടര്‍ന്ന് 2019 ലാണ് ചാരക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ ഇറാന്‍ അറസ്റ്റ് ചെയ്തത്. വിദേശ രാജ്യത്ത് കഴിയുകയായിരുന്ന അലി റേസ അക്ബറിയെ തന്ത്രപൂര്‍വം രാജ്യത്ത് വരുത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. ബ്രിടനുവേണ്ടി ഇറാന്റെ സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നതായിരുന്നു കുറ്റം. 

Executed | ചാരക്കുറ്റം ചുമത്തി മുന്‍ പ്രതിരോധ സഹമന്ത്രിയെ ഇറാന്‍ തൂക്കിലേറ്റി; പ്രതിഷേധിച്ച് ലോകരാജ്യങ്ങള്‍; പ്രാകൃത ഭരണകൂടത്തിന്റെ അതിഹീനമായ പ്രക്രിയയെന്ന് ബ്രിടീഷ് പ്രധാനമന്ത്രി ഋഷി സുനക്


അതേസമയം, അലി റേസ അക്ബറി കുറ്റസമ്മതം നടത്തി എന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇതിന് തെളിവായി അക്ബറിയുടെ വീഡിയോയും ഇറാന്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അക്ബറിയെ ഭീഷണിപ്പെടുത്തിയാണ് ഈ വീഡിയോ ദൃശ്യം ചിത്രീകരിച്ചതെന്ന് ബ്രിടന്‍ പറയുന്നു. ക്രൂരമായി പീഡിപ്പിച്ചു തന്നെക്കൊണ്ട് ഇല്ലാത്ത കാര്യങ്ങള്‍ സമ്മതിപ്പിച്ചുവെന്ന് അലി റേസ അക്ബറി പറയുന്ന ഓഡിയോ സന്ദേശവും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. 

ഇറാന്റെ ഈ നടപടി അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രാകൃത ഭരണകൂടത്തിന്റെ അതിഹീനമായ പ്രക്രിയെന്നാണ് ബ്രിടീഷ് പ്രധാനമന്ത്രി ഋഷി സുനക് സംഭവത്തെ വിമര്‍ശിച്ചത്. ഇപ്പോള്‍ത്തന്നെ ഏറെ വഷളായിരിക്കുന്ന ഇറാന്‍ - ബ്രിടന്‍ ബന്ധം ഈ വധശിക്ഷയോടെ കൂടുതല്‍ മോശമാകുന്ന നിലയാണ്. അക്ബറിയെ തൂക്കിലേറ്റരുതെന്ന് അമേരികയും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. 

Keywords:  News,World,international,Iran,Execution,Ex minister,Top-Headlines,Criticism,british, Alireza Akbari: Iran executes British-Iranian dual national
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia